ള്‍ട്ടി പര്‍പ്പസ് വാഹന ശ്രേണിയിലേക്ക് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ മഹീന്ദ്ര പുറത്തിറക്കിയ മരാസോയുടെ നിര്‍മാണം 25,000 യൂണിറ്റിലെത്തി. കമ്പനിയുടെ നാസിക് പ്ലാന്റിലാണ് 25000-ാം യൂണിറ്റ് മരാസോ പുറത്തിറങ്ങിയത്. ടൊയോട്ടെ ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ എന്നിവയ്ക്ക് ഇടയിലുള്ള സെഗ്‌മെന്റിലേക്കെത്തിയ മരാസോ ഇതിനോടകം മികച്ച ജനപ്രീതി നേടിയിട്ടുണ്ട്. 

പേര് സൂചിപ്പിക്കുന്ന പോലെ സ്രാവില്‍ നിന്ന് (മരാസോ-സ്പാനിഷില്‍ സ്രാവ് എന്നര്‍ഥം) പിറവിയെടുത്ത സ്‌റ്റൈലിഷ് രൂപമാണ് മരാസോയുടെ പ്രധാന സവിശേഷത. നിലവില്‍ 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ മാത്രമാണ് മരാസോയ്ക്കുള്ളത്‌. 123 എച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. മരാസോയുടെ പെട്രോള്‍, ഓട്ടോമാറ്റിക് വകഭേദങ്ങള്‍ അടുത്ത വര്‍ഷത്തോടെ പുറത്തിറങ്ങും. 

Content Highlights; Mahindra rolls out 25,000th Marazzo MPV at Nashik