ള്‍ട്ടി പര്‍പ്പസ് വാഹന ശ്രേണിയില്‍ മഹീന്ദ്ര പുറത്തിറക്കിയ മരാസോയുടെ ബുക്കിങ് 10,000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. വിപണിയിലെത്തി വെറും ഒരു മാസം പിന്നിടുമ്പോഴാണ് മരാസോ 10,000 മാര്‍ക്ക് പിന്നിട്ടത്. എംപിവി സെഗ്‌മെന്റില്‍ ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ എന്നിവയ്ക്ക് ഇടയിലുള്ള മരാസോയ്ക്ക് താരതമ്യേന കുറഞ്ഞ വിലയും വേറിട്ട ഡിസൈനുമാണ് വിപണിയില്‍ കുതിപ്പ് നല്‍കിയതെന്നാണ് വിലയിരുത്തല്‍. 

പേര് സൂചിപ്പിക്കുന്ന പോലെ സ്രാവില്‍ നിന്ന് (മരാസോ-സ്പാനിഷില്‍ സ്രാവ് എന്നര്‍ഥം) പിറവിയെടുത്ത സ്റ്റൈലിഷ് രൂപമാണ് മരാസോയുടെ പ്രധാന സവിശേഷത. 7 സീറ്റര്‍, 8 സീറ്റര്‍ ഓപ്ഷനുള്ള മരാസോയ്ക്ക് 9.9 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. 121 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 2020-ഓടെ പെട്രോള്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

Content Highlights; Mahindra Marazzo MPV Receives Over 10,000 Bookings