സമ്പൂര്‍ണ ഇലക്ട്രിക് കാറുകളില്‍ ഇന്ത്യന്‍ നിരത്തിലെ ഒരെയൊരു സാന്നിധ്യമാണ് മഹീന്ദ്ര. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച് ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങിയതിന് പിന്നാലെ കാറുകള്‍ക്കൊപ്പം മഹീന്ദ്ര നിരയില്‍ ഇനി ഇലക്ട്രിക് ഓട്ടോറിക്ഷകളും സ്ഥാനംപിടിക്കും. ഇ-ആല്‍ഫ എന്ന് പേരിട്ട ആദ്യ ഇലക്ട്രിക് ഓട്ടോറിക്ഷ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കി. 1.12 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്സ്ഷോറൂം വില.
നഗരയാത്രകള്‍ കൂടുതല്‍ സുഖകരമാക്കാന്‍ ലക്ഷ്യമിട്ടാണ് മിനി ഇലക്ട്രിക് റിക്ഷയുടെ വരവ്. ഒറ്റചാര്‍ജില്‍ 85 കിലോമീറ്റര്‍ കുതിക്കാന്‍ റിക്ഷയ്ക്ക് സാധിക്കും. 120 Ah ബാറ്ററിയാണ് വാഹനത്തിന് കരുത്ത് പകരുന്നത്. മണിക്കൂറില്‍ 25 കിലോമീറ്ററാണ് പരമാവധി വേഗത. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ 4+1 സീറ്റിംഗ് കപ്പാസിറ്റിയില്‍ ഒരുങ്ങിയ ത്രീ-വീലറാണ് ഇ-ആല്‍ഫ. ഡല്‍ഹി, കൊല്‍ക്കത്ത, ലക്നൗ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ ഇ-ആല്‍ഫ വില്‍പ്പനയ്ക്കെത്തുക.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..