ഹീന്ദ്രയുടെ പുതിയ മോഡലായ കെ.യു.വി 100 വിപണിയിലിറക്കി. വാഹനം ഫ്ളിപ്പ്കാര്‍ട്ട് അടക്കമുള്ള വെബ്‌സൈറ്റുകള്‍ വഴി വാങ്ങാം. ഫ്ളിപ്പ്കാര്‍ട്ടില്‍ ജനവരി പതിനെട്ടിന് ബുക്കിങ് ആരംഭിക്കും. മുപ്പത് ദിവസത്തിനുള്ളില്‍ വാഹനം വീട്ടിലെത്തും. ഫ്ളിപ്പ്കാര്‍ട്ടിന് പുറമെ കാര്‍ ആന്‍ഡ് ബൈക്ക് ഡോട്ട് കോം, മഹീന്ദ്രയുടെ തന്നെ എം2ഓള്‍ എന്നിവയിലൂടെയും വാഹനം വാങ്ങാം.

4.42 ലക്ഷം മുതല്‍ 6.76 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. കെ2, കെ4, കെ6, കെ8 എന്നിങ്ങിനെ നാലു വേരിയറ്റുകളിലാണ് വാഹനം വിപണിയില്‍ ലഭ്യമാവുക. ഇവയെല്ലാം തന്നെ ഫ് ളിപ്പ്കാര്‍ട്ടില്‍ നിന്ന് വാങ്ങാം.

Mahindra KUV100

ഓണ്‍ലൈനായി വില്‍പ്പനയ്‌ക്കെത്തുന്ന മഹീന്ദ്രയുടെ രണ്ടാമത്തെ മോഡലാണ് കെ.യു.വി 100. സ്‌നാപ്പ്ഡീല്‍ വഴി 100 സ്‌കോര്‍പ്പയോ ആണ് വില്‍ക്കാന്‍ കഴിഞ്ഞത്. അന്ന് വാഹനത്തിന്റെ ലോഞ്ചിന് മുന്‍പ് തന്നെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിരുന്നു. ഇക്കുറി വാഹനം ഔദ്യോഗികമായി ലോഞ്ച് ചെയ്തശേഷം മാത്രമാണ് ഫ് ളിപ്പ്കാര്‍ട്ട് വഴിയുള്ള ബുക്കിങ് ആരംഭിക്കുക. ഓണ്‍ലൈന്‍ വില്‍പ്പന വഴി യുവാക്കളെയാണ് മഹീന്ദ്ര കാര്യമായി ലക്ഷ്യമിടുന്നത്.

1.2 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ വേരിയന്റുകളാണ് വിപണിയിലിറക്കുന്നത്. പെട്രോള്‍ എഞ്ചിന്റെ കരുത്ത് 82 ബി.  എച്ച്.പി.യും ഡീസല്‍ എഞ്ചിന്റേത് 77 ബി.എച്ച്.പി.യും. പെട്രോള്‍ എഞ്ചിന്റെ ടോര്‍ക്ക് 115 എന്‍.എമ്മും ഡീസലിന്റേത് 190 എന്‍.എം. അഞ്ച് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ മോഡല്‍ മാത്രമാണുള്ളത്.