നിതകള്‍ മാത്രം ജോലിക്കാരായുള്ള പുതിയ സര്‍വീസ്‌ വര്‍ക്ക്‌ഷോപ്പ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ജയ്പൂരില്‍ ആരംഭിച്ചു. ജോലിക്കാരെല്ലാം വനിതകളായുള്ള രാജ്യത്തെ ആദ്യ വനിതാ വര്‍ക്ക്‌ഷോപ്പാണിതെന്ന് മഹീന്ദ്ര പറയുന്നു. കല്ല്യാണ്‍ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ്‌ ഈ കോംപാക്ട് ക്യൂക്ക് സര്‍വീസ് ഔട്ട്ലെറ്റ്. ആകെ ഒമ്പത് സ്ത്രീകളാണ് ഇവിടെ ജോലി ചെയ്യുന്നത്.

ടെക്‌നീഷ്യന്‍സ്, സര്‍വീസ് അഡ്‌വൈസര്‍, ഡ്രൈവര്‍, പാര്‍ട്ട് മാനേജര്‍, സെക്യൂരിറ്റി ഗാര്‍ഡ് തുടങ്ങിയ ജോലികളെല്ലാം ഇവിടെ സ്ത്രീകളുടെ കൈയില്‍ ഭദ്രമാണ്‌. വര്‍ക്ക്‌ഷോപ്പുകളിലെ പ്രൊഡക്ഷന്‍ മേഖലയിലേക്ക് കൂടുതല്‍ വനിതാ ജീവനക്കാരെ എത്തിക്കാന്‍ ലക്ഷ്യമിട്ട് മഹീന്ദ്ര ആരംഭിച്ച 'പിങ്ക് കോളര്‍' പദ്ധതിയുടെ ഭാഗമായാണ് പുതിയ വനിതാ വര്‍ക്ക്‌ഷോപ്പ്. രാജ്യത്തെ എല്ലാ മഹീന്ദ്ര വര്‍ക്ക്‌ഷോപ്പുകളിലും കൂടുതല്‍ വനിതാ ജീവനക്കാരെ നിയമിക്കാന്‍ മഹീന്ദ്ര ലക്ഷ്യമിടുന്നുണ്ട്. ഇതിനായി പ്രത്യേക പരിശീലനവും നല്‍കും.

mahindra

Content Highlights; mahindra inaugurates indias first all women run workshop