ഹീന്ദ്രയുടെ ഇലക്ട്രിക് വാഹന വിഭാഗമായ മഹീന്ദ്ര ഇലക്ട്രിക്കിന് ഒക്ടോബറില്‍ മികച്ച നേട്ടം. ഇന്ത്യന്‍ വിപണിയിലേക്ക് രണ്ടായിരത്തോളം ഇലക്ട്രിക് വാഹങ്ങള്‍ കഴിഞ്ഞ മാസം പുറത്തിറക്കാന്‍ മഹീന്ദ്രയ്ക്ക് സാധിച്ചു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എംഡിയും സിഇഒയുമായ പവന്‍ ഗോയങ്ക ട്വിറ്ററിലൂടെ ഒരാളുടെ ചോദ്യത്തിനുളള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

ഇ-വെരിറ്റോ സെഡാന്‍, ഇ-ആല്‍ഫ മിനി ഓട്ടോ, ഇലക്ട്രിക് ട്രിയോ ഓട്ടോ എന്നീ മോഡലുകളുടെ രണ്ടായിരത്തോളം യൂണിറ്റാണ് പോയ മാസം കമ്പനി വിറ്റഴിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇതുവരെയുള്ള ഏറ്റവും വലിയ മാസ വില്‍പനയാണിതെന്നും പവന്‍ ഗോയങ്ക വ്യക്തമാക്കി. അടുത്തിടെ പുറത്തിറങ്ങിയ മുചക്ര ഇലക്ട്രിക് മോഡലായ ട്രിയോ മോഡലിന്റെ കുതിപ്പാണ് ഉയര്‍ന്ന വില്‍പന നേട്ടം കൈവരിക്കാന്‍ മഹീന്ദ്രയെ സഹായിച്ചത്.

Content Highlights; Mahindra electric achieve highest monthly sales in october 2019