പ്രതീകാത്മക ചിത്രം | Photo: Tata motors
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്സിഡികള്‍ പോലുള്ള പദ്ധതികളും ഒരുക്കിയിട്ടുണ്ട്. ഈ സഹചര്യത്തില്‍ ഇന്ത്യയുടെ വ്യവസായ നഗരമായ മുംബൈയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
2025 ഓടെ മുംബൈയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളില്‍ 10 ശതമാനം ഇലക്ട്രിക് വാഹനമാണെന്ന് ഉറപ്പാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ലക്ഷ്യം. അതായത് 100 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കുറഞ്ഞത് പത്ത് എണ്ണമെങ്കിലും ഇലക്ട്രിക് വാഹനമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മഹാരാഷ്ട്ര സംസ്ഥാനത്തിനായി ഒരുക്കിയിട്ടുള്ള ഇലക്ട്രിക് വാഹന നയത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മഹാരാഷ്ട്ര വലിയ പിന്തുണയാണ് നല്‍കുന്നത്. 2025 ആകുന്നതോടെ നിരത്തുകളിലെ വാഹനത്തിന്റെ പ്രധാന പങ്കും ഇലക്ട്രിക് വാഹനമാക്കണമെന്നാണ് സംസ്ഥാനത്തിന്റെ ലക്ഷ്യം. 2025-ല്‍ 10 ശതമാനം ഇലക്ട്രിക് ടൂ വീലറുകളും 20 ശതമാനം ഓട്ടോറിക്ഷകളും അഞ്ച് ശതമാനം കാറുകളും ഇലക്ട്രിക് ആക്കി മാറ്റാന്‍ സാധിക്കുമെന്നാണ് ഈ സംസ്ഥാനത്തിന്റെ പ്രതീക്ഷ.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഓരോ നഗരങ്ങള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ചാര്‍ജിങ്ങ് സ്റ്റേഷനുകളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കും. മുംബൈ നഗരത്തില്‍ 1500, പൂനെയില്‍ 500, നാഗ്പുര്‍ 150, നാസിക് 100, ഔറംഗാബാദില്‍ 75 എന്നിങ്ങനെയാണ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ നിര്‍മിക്കുന്നത്. ഇതിനുപുറമെ, ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി നിര്‍മിക്കുന്നതിനായി നിര്‍മാണ ഫാക്ടറിയും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാനും ഇലക്ട്രിക് വാഹന നയത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ എം.എസ്.ആര്.ടി.സിയുടെ ബസുകളുടെ 15 ശതമാനം ഇലക്ട്രിക്കിലേക്ക് മാറ്റാനും വകുപ്പ് ആലോചിക്കുന്നുണ്ട്. ഇപ്പോള്‍ പ്രതിവര്‍ഷം 32000 ഇലക്ട്രിക് വാഹനമാണ് ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നത്.
Source: ET Auto
Content Highlights: Maharashtra Draft New Electric Vehicle Policy For The State
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..