മിഴ്നാട്ടില്‍ പുതിയ വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷുറന്‍സ് പോളിസി നിര്‍ബന്ധമാക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി താത്കാലിമായി മരവിപ്പിച്ചു. പുതിയ പോളിസികള്‍ വിപണിയിലിറക്കാന്‍ കൂടുതല്‍ സമയംവേണമെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് നടപടി.

ഐ.ആര്‍.ഡി.എ.ഐ. (ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി) അനുമതി അടക്കം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ പോളിസി പുറത്തിറക്കാന്‍ 90 ദിവസം വേണ്ടി വരുമെന്ന് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ കോടതിയെ അറിച്ചു. 

സെപ്റ്റംബര്‍ ഒന്ന് മുതല്‍ വില്‍ക്കുന്ന വാഹനങ്ങള്‍ക്ക് സമ്പൂര്‍ണ പരിരക്ഷ നല്‍കുന്ന ബമ്പര്‍ ടു ബമ്പര്‍ പോളിസി നിര്‍ബന്ധമാക്കി ഓഗസ്റ്റ് 26-നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ പോളിസികള്‍ ലഭ്യമല്ലാത്തതിനാല്‍ സംസ്ഥാനത്ത് വാഹന രജിസ്ട്രേഷന്‍ പ്രതിസന്ധിയിലാകുന്ന നിലയായിരുന്നു.

തുടര്‍ന്നാണ് ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സില്‍ സാങ്കേതിക പ്രശ്നങ്ങള്‍ വിശദീകരിച്ച് ഉത്തരവ് നടപ്പാക്കാന്‍ കൂടുതല്‍ സാവകാശം ആവശ്യപ്പെട്ടത്.

Content Highlights: Madras High Court Temporarily Suspends Bumper-To-Bumper Insurance Policy