ന്ത്യയില്‍ നിര്‍മിക്കുന്ന കാറുകള്‍ക്ക് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് ഉറപ്പാക്കുമെന്ന് ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ജനറല്‍ പറഞ്ഞു. 2014 മുതല്‍ ഇന്ത്യന്‍ നിര്‍മിത വാഹനങ്ങള്‍ ക്രാഷ് ടെസ്റ്റില്‍ മികച്ച റേറ്റിങ്ങോടെ കടന്നുകൂടുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഈ വര്‍ഷം 23 ഇന്ത്യന്‍ നിര്‍മിത വാഹനങ്ങളാണ് ക്രാഷ് ടെസ്റ്റിനെത്തിയത്. ഇതെല്ലാം തന്നെ രണ്ട് മുതല്‍ നാല് സ്റ്റാര്‍ വരെ റേറ്റിങ് സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ ജര്‍മനിയില്‍ ടെസ്റ്റിന് വിധേയമാക്കിയ പല വാഹനങ്ങള്‍ക്കും അഞ്ച് സ്റ്റാര്‍ റേറ്റിങ് നേടിയിരുന്നു. കാല്‍നട യാത്രക്കാരുടെ പോലും സുരക്ഷ ഈ വാഹനങ്ങള്‍ ഉറപ്പുവരുന്നുണ്ട്.

കൂടുതല്‍ സുരക്ഷ ഉറപ്പുനല്‍കുന്ന വാഹന നിര്‍മാതാക്കള്‍ക്ക് സെയ്ഫര്‍ ചോയിസ് അവാര്‍ഡ് നല്‍കുമെന്ന് 2018 ഡല്‍ഹി ഓട്ടോഎക്‌സ്‌പോയില്‍ ഗ്ലോബല്‍ എന്‍സിഎപി പ്രഖ്യാപിച്ചിരുന്നു. ക്രാഷ് ടെസ്റ്റില്‍ കൂടിയ റേറ്റിങ് സ്വന്തമാക്കുന്ന വാഹനത്തിലാണ് ഈ അവാര്‍ഡ് നല്‍കുന്നത്. 

മുതിര്‍ന്നവരുടെ സുരക്ഷയില്‍ അഞ്ച്  സ്റ്റാറും കുട്ടികളുടേതില്‍ നാല് സ്റ്റാറും റേറ്റിങ് നേടുന്നതിനൊപ്പം കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഇഎസ്‌സി സംവിധാനം ഒരുക്കുന്ന കമ്പനികളെയും അവാര്‍ഡിന് പരിഗണിക്കും.

Content Highlights: Made-in-India car with 5-star safety rating likely soon