പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കാക്കനാട്: ജില്ലാ കളക്ടറുടെ വാഹനത്തിന് ആഡംബരവാഹനം തടസ്സം സൃഷ്ടിച്ചു. അമിതവേഗത്തില്‍ തെറ്റായ ദിശയിലായിരുന്നു വാഹനത്തിന്റെ വരവ്. ഡ്രൈവറെ ൈകയോടെ പൊക്കി ആശുപത്രിസേവനത്തിന് വിട്ടോളാന്‍ ശിക്ഷനല്‍കി. എന്നാല്‍, തനിക്ക് ഇക്കാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നു പറഞ്ഞ് തടിതപ്പാന്‍ ഡ്രൈവര്‍ ശ്രമിച്ചു.
ഇതോടെ ആറുമാസം വണ്ടിയോടിക്കാതെ വീട്ടിലിരിക്കാന്‍ ഉത്തരവിട്ട് എറണാകുളം ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ ഡ്രൈവര്‍ക്ക് 'ശിക്ഷ' നല്‍കി. കാര്‍ ഓടിച്ചിരുന്ന കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിങ് ലൈസന്‍സാണ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ദിവസങ്ങള്‍ക്ക് മുന്‍പ് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ കളക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷനു സമീൃപമാണ് സംഭവം.
കളമശ്ശേരി ഭാഗത്തുനിന്ന് വന്ന കളക്ടര്‍ എന്‍.എസ്.കെ. ഉമേഷിന്റെ കാര്‍ കളക്ടറേറ്റ് സിഗ്‌നല്‍ ജങ്ഷന്‍ വഴി ഫ്രീ ലെഫ്റ്റ് എടുത്ത് സിവില്‍ സ്റ്റേഷനിലേക്ക് വരുകയായിരുന്നു. ഈ സമയം ഇന്‍ഫോപാര്‍ക്ക് ഭാഗത്തുനിന്ന് വരുകയായിരുന്ന ആഡംബര കാര്‍ സിഗ്‌നല്‍ ജങ്ഷനിലെ തിരക്ക് മറികടന്ന് കളക്ടറുടെ കാറിന് എതിരേ വന്നു.
കളക്ടറുടെ ഡ്രൈവര്‍ ഹോണടിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും വാഹനം കടന്നുപോകാന്‍ വഴിനല്‍കാതെ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ കളക്ടര്‍ നടുറോഡില്‍ കുരുങ്ങി. പിന്നീട് കളക്ടറേറ്റില്‍നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് എറണാകുളം ആര്‍.ടി.ഒ. വാഹന നമ്പര്‍ തപ്പി ഡ്രൈവറെ പിടികൂടുകയായിരുന്നു.
Content Highlights: Luxury car obstructed Collector's vehicle; Driver licence suspended for six months
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..