പ്രതീകാത്മക ചിത്രം
ഒരിക്കല്‍ ടോപ്പ് ഗിയറില്‍ പറന്ന ലോറി വ്യവസായം ഇപ്പോള്‍ റിവേഴ്സ് ഗിയറില്‍. വര്‍ധിച്ച നികുതിയും ഭീമമായ ഇന്‍ഷുറന്‍സ് തുകയും തൊഴിലില്ലായ്മയും വെല്ലുവിളിയായതോടെയാണ് ലോറി വ്യവസായം പ്രതിസന്ധിയിലായത്.
കേരളത്തില്‍തന്നെ ലോറിപ്പെരുമയ്ക്ക് പേരുകേട്ട വളപട്ടണത്തും പ്രതിസന്ധി രൂക്ഷമാണ്. വളപട്ടണം റെയില്‍വേ സ്റ്റേഷനില്‍ ഗുഡ്സ് വാഗണില്‍ എത്തുന്ന സിമന്റ് കയറ്റി ഇറക്കുന്ന ലോറികളാണ് കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. ഈ നില തുടര്‍ന്നാല്‍, ലോറി വ്യവസായം തകരുമെന്ന് ഉടമകള്‍ പറയുന്നു.
ജില്ലയിലെ ഏറ്റവും വലിയ ലോറി സ്റ്റാന്‍ഡും വളപട്ടണത്തേതാണ്. 110 ലോറികളാണ് ഇവിടെനിന്ന് സര്‍വീസ് നടത്തുന്നത്. സിമന്റ് വില ക്രമാതീതമായി വര്‍ധിച്ചത് നിര്‍മാണ മേഖലയെയും ബാധിച്ചിരുന്നു. സിമന്റ് എത്തുന്നതും കുറഞ്ഞു. ഇത് ലോറി മേഖലയിലും കനത്ത ആഘാതം സൃഷ്ടിച്ചു. ഉടമകളും ഡ്രൈവര്‍മാരും ക്ലീനര്‍മാരും മാത്രമല്ല, വളപട്ടണത്തെ സിമന്റ് കയറ്റുന്ന 120ഓളം ചുമട്ടുതൊഴിലാളികളും പട്ടിണിയിലാണ്.
നികുതിയും ചെലവും മുകളിലേക്ക്
നികുതികള്‍, അറ്റകുറ്റപ്പണി ചെലവ്, ഇന്ധനവില വര്‍ധന, സ്പെയര്‍ പാര്‍ട്സുകളുടെ വിലവര്‍ധന എന്നിവയൊക്കെ മേഖലയെ തളര്‍ത്തി. മോഡല്‍ കുറഞ്ഞ 15 വര്‍ഷം പഴക്കമുള്ള ലോറികളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന് 15,000 രൂപ അടയ്ക്കണം. കഴിഞ്ഞവര്‍ഷം ഇത് 500 രൂപയായിരുന്നു.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന് 39,000 രൂപ അടയ്ക്കണം. ഇന്‍ഷുറന്‍സിന്റെ പ്രീമിയം അടവിലും വര്‍ധനയുണ്ടായി. വര്‍ഷത്തില്‍ ഒരുലക്ഷത്തോളം രൂപ ചെലവഴിച്ചാല്‍ മാത്രമേ ലോറി നിരത്തിലിറക്കാനാകൂ.
പ്രതിസന്ധി രൂക്ഷം
ലോറിമേഖലയില് പ്രതിസന്ധി രൂക്ഷമാണ്. തൊഴിലാളികളെപ്പോലെ തന്നെ ഉടമകളും പട്ടിണിയിലാണ്. റെയില്‍വേ ഡി.സി. ചാര്‍ജ് ഇരട്ടിയാക്കിയതോടെ പ്രമുഖ കന്പനികള്‍ സിമന്റ് റോഡ് മാര്‍ഗം കൊണ്ടുപോകാന്‍ തുടങ്ങിയതോടെ പ്രതിസന്ധി ഇരട്ടിയാക്കി. നികുതിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര സഹായം ലഭിക്കണം
-പി. ഹര്‍ഷാദ്, ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷന്, വളപട്ടണം ഏരിയാ സെക്രട്ടറി
പണി പേരിന് മാത്രമായി.
പണി തീരെ ഇല്ലാതായി. നികുതിഭാരം താങ്ങാനാവുന്നില്ല. ദേശീയപാതയിലൂടെ എല്ലാ സമയത്തും സര്‍വീസ് നടത്താന്‍ പോലീസ് അനുവദിക്കണം.
-സി. രാഘവന്, ലോറി ഡ്രൈവേഴ്സ് ആന്‍ഡ് ക്ലീനേഴ്സ് അസോസിയേഷന് (സി.ഐ.ടി.യു.) ജില്ലാ വൈസ് പ്രസിഡന്റ്.
Content Highlights: lorry industry
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..