ദീര്‍ഘദൂര സ്വകാര്യബസുകള്‍ ഒഴിവാകും; മാര്‍ച്ചില്‍ കെ.എസ്.ആര്‍.ടി.സി. റൂട്ടുകള്‍ ഏറ്റെടുക്കും


ബി. അജിത് രാജ്

സ്വകാര്യബസുകള്‍ 140 കിലോമീറ്ററിലേക്ക് പെര്‍മിറ്റ് ചുരുക്കിയശേഷം ഓടിത്തുടങ്ങാനായിരുന്നു കെ.എസ്.ആര്‍.ടി.സി.യുടെ തീരുമാനം.

പ്രതീകാത്മക ചിത്രം | ഫോട്ടോ; മാതൃഭൂമി

സ്വകാര്യമേഖലയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിക്കേണ്ട ദീര്‍ഘദൂര റൂട്ടുകള്‍ മാര്‍ച്ചില്‍ ഏറ്റെടുക്കുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. പ്ലാന്‍ ഫണ്ടില്‍നിന്ന് പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി മേഖലയിലെ സ്വകാര്യബസുകള്‍ക്ക്് പെര്‍മിറ്റ് നീട്ടിനല്‍കിയത് നിലവിലെ യാത്രാക്ലേശം പരിഹരിക്കാനാണെന്നും ഇത് താത്കാലിക ക്രമീകരണം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. മേധാവിയില്‍നിന്ന് മന്ത്രി വിശദീകരണം തേടിയിരുന്നു. ആവശ്യത്തിന് ബസ് ഇല്ലെന്നും വാങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മാനേജ്മെന്റ് അറിയിച്ചു. സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാകുന്ന വിവരം കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിഞ്ഞിരുന്നു. സ്വകാര്യബസുകള്‍ 140 കിലോമീറ്ററിലേക്ക് പെര്‍മിറ്റ് ചുരുക്കിയശേഷം ഓടിത്തുടങ്ങാനായിരുന്നു കെ.എസ്.ആര്‍.ടി.സി.യുടെ തീരുമാനം.



ഈ മെല്ലെപ്പോക്കിനിടെ പെര്‍മിറ്റ് ചുരുക്കാതെ സ്വകാര്യബസുകള്‍ നിര്‍ത്തിയിട്ടു. ഇതോടെ യാത്രാക്ലേശം രൂക്ഷമായി. ഇക്കാരണത്താല്‍ തത്കാലത്തേക്ക് തുടരാന്‍ അനുമതിനല്‍കി. റൂട്ട് ഏറ്റെടുക്കുന്നതിലെ വീഴ്ച കെ.എസ്.ആര്‍.ടി.സി.ക്കുള്ളിലും വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്. സ്ഥാപനം ലാഭകരമാക്കാന്‍ പറ്റിയ സാഹചര്യങ്ങളെല്ലാം വിനിയോഗിക്കുമെന്ന് മാനേജ്മെന്റ് ആവര്‍ത്തിക്കുമ്പോഴും പിഴവ് ന്യായീകരിക്കാന്‍ കഴിയുന്നില്ല.

ബസ് വിന്യാസം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ രൂപവത്കരിച്ച മൂന്നു സോണുകളില്‍ മധ്യമേഖലയ്ക്ക് കീഴിലാണ് റൂട്ടുകള്‍ ഏറ്റെടുക്കേണ്ടിയിരുന്നത്. വിഭജനം നടന്നെങ്കിലും തിരുവനന്തപുരം ഒഴിച്ചുള്ള മറ്റു രണ്ടു മേഖലകളിലും കാര്യമായ സാന്നിധ്യം ഉറപ്പിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വകാര്യബസുകളില്‍നിന്ന് ഏറ്റെടുത്ത പെര്‍മിറ്റുകള്‍ നഷ്ടമെന്നുപറഞ്ഞ് ഉപേക്ഷിച്ച പാരമ്പര്യവും കെ.എസ്.ആര്‍.ടി.സി.ക്കുണ്ട്.

ഇടുക്കി ഉള്‍പ്പെടെയുള്ള മലയോര മേഖലയിലെ യാത്രക്കാരില്‍ വിശ്വാസ്യതനേടിയെടുക്കാന്‍ ഇപ്പോഴും കെ.എസ്.ആര്‍.ടി.സി.ക്ക് കഴിഞ്ഞിട്ടില്ല. മധ്യമേഖലയിലെ ചില ഉദ്യോഗസ്ഥര്‍ക്കും സ്വകാര്യബസ് ലോബിയുമായി ബന്ധമുള്ളതും തിരിച്ചടിയാണ്.

Content Highlights: Long-distance private buses will be eliminated; KSRTC will take over long service private bus routes


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented