ലൈൻമാൻ പോലീസ് സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിക്കുന്നു | Photo: Youtube
പോലീസ് പിഴയിടുന്നത് ആര്‍ക്കും അത്ര രസിക്കുന്ന കാര്യമല്ല. എന്നാല്‍, തെറ്റ് നമ്മുടെ ഭാഗത്ത് ആകുന്നത് കൊണ്ടും വേറെ നിര്വാഹമില്ലാത്തതിനല് മാത്രം പിഴയൊടുക്കി മിണ്ടാതെ പോകുകയാണ് പതിവ്. എന്നാല്‍, പിഴ ചുമത്തിയ പോലീസുകാരോട് തനിക്ക് കഴിയുന്നത് പോലെ പ്രതികാരം ചെയ്തിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബറേലിയിലെ ഒരു ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരന്. മുമ്പ് ഉത്തര്‍പ്രദേശിലും സമാനമായ സംഭവമുണ്ടായിട്ടുണ്ട്.
ബറേലിയിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥനായ വ്യക്തി തന്റെ ഡ്യൂട്ടിയുടെ ഭാഗമായി ഇലക്ട്രിക് ലൈന്‍ പരിശോധിക്കുന്നതിനായി പോകുന്നതിനിടെ പോലീസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു. റെഗുലര്‍ ചെക്കിങ്ങിന്റെ ഭാഗമായുള്ള പരിശോധനമാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരുമ്പോഴും പോലീസ് തടഞ്ഞു നിര്‍ത്തുകയും വാഹനത്തിന്റെ രജിസ്ട്രേഷന് പേപ്പര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ചോദിക്കുകയും ചെയ്യുകയായിരുന്നു.
ലൈന്മാന് അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിക്കുകയും മറ്റും ചെയ്തെങ്കിലും പോലീസുകാര്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാന്‍ തയാറായില്ല. ഇതിനുശേഷം ലൈന്മാന് ഹെല്‍മറ്റ് വെച്ചിരുന്നില്ലെന്നത് ശ്രദ്ധയില്‍പെടുത്തുകയും അദ്ദേഹത്തിന് 500 രൂപ പിഴയിടുകയും ചെയ്തു. ഇതിനുപുറമെ, ഇപ്പോള്‍ തന്നെ ഈ വാഹനം പിടിച്ചെടുക്കാനുള്ള വകുപ്പുണ്ടെന്ന് ഭീഷണിപെടുത്തുകയും ചെയ്തത് ലൈന്‍മാനെ കൂടുതല്‍ പ്രകോപിപ്പിക്കുകയായിരുന്നു.
പോലീസ് ചെക്ക്പോസ്റ്റില്‍ നിന്ന് ലൈന്മാന് നേരെ പോയത് പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്കുള്ള വൈദ്യുതി കട്ട് ചെയ്യുകയായിരുന്നു. എന്നാല്‍, ഇത് പോലീസ് പിഴ ചുമത്തിയതിന്റെ പ്രതികാരമായല്ല അദ്ദേഹം ചെയ്തതെന്ന് സമര്‍ഥിക്കാനും ലൈന്മാന് മറന്നില്ല. പോലീസ് സ്റ്റേഷനിലേക്ക് അനധികൃതമായി നല്‍കിയിരുന്ന കണക്ഷനാണ് താന്‍ വിച്ഛേദിക്കുന്നതെന്നായിരുന്നു ലൈന്മാന് നല്കിയ വിശദീകരണം.
വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും, അതേസമയം, അനധികൃതമായാണ് വൈദ്യുതി ലഭിച്ചിരുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നുമാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണ്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ലൈന്മാന്റെ പ്രതികാര നടപടിയായാണോ വൈദ്യുത ബന്ധം വിച്ഛേദിച്ചതെന്ന് അറിയില്ലെന്നും പോലീസ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..