ന്ത്യന്‍ നിര്‍മാതാക്കളായ ടാറ്റയുടെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ വിവിധ എസ്.യു.വി മോഡലുകളുടെ വില കുത്തനെ കുറച്ചതായി റിപ്പോര്‍ട്ട്. എക്‌സ്‌ഷോറും വില നാല് ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ കുറച്ച് ലാന്‍ഡ് റോവര്‍ ആഡംബര ശ്രേണിയില്‍ എതിരാളികളെ ഞെട്ടിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രാദേശികമായി നിര്‍മിച്ചവയും പൂര്‍ണമായി ഇറക്കുമതി ചെയ്ത മോഡലുകളും ഇതില്‍പ്പെടും. 

അടുത്തിടെ ലാന്‍ഡ് റോവര്‍ കരുത്ത് കുറച്ച് പുറത്തിറക്കിയ റേഞ്ച് റോവര്‍ ഇവോക്കിനും ഡിസ്‌കവറി സ്‌പോര്‍ടിനും ഏകദേശം 3 ലക്ഷത്തിനു മുകളില്‍ വില കുറച്ചിട്ടുണ്ട്. ഇതോടെ 43.80 ലക്ഷം രൂപയാകും ഡിസ്‌കവറി സ്‌പോര്‍ടിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില, റേഞ്ച് റോവര്‍ ഇവോക്കിന് 45.85 ലക്ഷവും. ഇരുമോഡലുകളും റേഞ്ച് റോവര്‍ പ്രാദേശികമായി നിര്‍മിച്ചവയാണ്. ബ്രക്സ്റ്റിന് ശേഷം ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യം താഴ്ന്നതാണ് മുന്‍നിര നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ വില കുറയ്ക്കാന്‍ കാരണം. 

പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം, പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന് ഏകദേശം 30 ലക്ഷത്തോളം വില കുറയും. ഇതോടെ 90 ലക്ഷം രൂപയാകും എസ്.യു.വി ശ്രേണയിലെ കരുത്തന്‍ സ്‌പോര്‍ട്ടിന്റെ വില. ഏറ്റവും കൂടുതല്‍ വില കുറച്ചത് 2 കോടിക്ക് മുകളിലുള്ള റേഞ്ച് റോവര്‍ വോഗിനാണ്. 50 ലക്ഷം രൂപ. ഇതോടെ വോഗിന്റെ വില 1.6 കോടി രൂപയാകും. ഇത്രയധികം വില കുറച്ചതുവഴി എതിരാളികള്‍ക്കിടയില്‍ ബഹുദൂരം മുന്നിലെത്താന്‍ ലാന്‍ഡ് റോവറിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.