ടാക്‌സി വാഹനങ്ങള്‍ ഓടിക്കുന്ന ഒരു വനിതാ സ്ഥാനാര്‍ഥിയുണ്ടിവിടെ. സജീറാ ഹാഷിം. തലക്കുളത്തൂര്‍ പഞ്ചായത്ത് വാര്‍ഡ് പതിനൊന്നിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണിവര്‍. മേഖലയില്‍ ടാക്‌സി വാഹനങ്ങള്‍ ഓടിക്കാനുള്ള ബാഡ്ജ് ലഭിച്ച ഏക വനിതയാണ്.
പത്ത് വര്‍ഷമായി കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ടില്‍ അംഗത്വമുണ്ട്. ടാക്‌സി ഓടിച്ചാണ് സ്ഥാനാര്‍ഥി വോട്ട് തേടിയിറങ്ങുന്നത്. മിനി ബസുള്‍പ്പെടെയുള്ള വാഹനങ്ങളും ഓടിക്കും.
ടാക്‌സി പെര്‍മിറ്റുള്ള വാഹനം ഓടിച്ചെത്തി കച്ചേരി ഭാഗങ്ങളില്‍ സ്ഥാനാര്‍ഥി വോട്ടഭ്യര്‍ഥിച്ചു. സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് സജീറ. മഹിളാജനതാദള്‍ മണ്ഡലം കമ്മിറ്റി അംഗമാണ്.
എല്‍.ജെ.ഡി. മണ്ഡലം പ്രസിഡന്റും ടാക്‌സി ഡ്രൈവറുമായ ഹാഷിമാണ് ഭര്‍ത്താവ്. സിറ്റിങ് വാര്‍ഡ് നിലനിര്‍ത്താന്‍ പരാമവധി വോട്ടര്‍മാരെ കാണുന്ന തിരക്കിലാണ് കന്നിയങ്കത്തിനിറങ്ങുന്ന സ്ഥാനാര്‍ഥി. പ്രൊഫ. ഒ.ജെ. ചിന്നമ്മയാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥി. ടി. തങ്കമണിയാണ് എന്‍.ഡി.എ.ക്ക് വേണ്ടി മത്സരിക്കുന്നത്.