കെഎസ്ആര്‍ടിസി സ്വിഫ്റ്റിലേക്ക് ആളെ വിളിച്ചത് പോസ്റ്റ് മുതലാളി അറിഞ്ഞില്ലേ; വൈറല്‍ പോസ്റ്റിന് മറുപടി


ഓണത്തിന് മുമ്പുള്ള രണ്ട് മാസം സാലറി പോലമില്ലാതെയാണ് ഇവിടെ എല്ലാ ജീവനക്കാരും ജോലി ചെയ്തത്. അന്ന് ഈ പറയുന്ന ജീവനക്കാരുടെ കുടുംബങ്ങളും വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോയത്.

Photo: Mathrubhumi

ഴിഞ്ഞ രണ്ട് ദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവുമധികം പങ്കുവെച്ചത് ഒരു സ്വകാര്യ ബസ് ഡ്രൈവറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആയിരുന്നു. സേവ് കെ.എസ്.ആര്‍.ടി.സി. എന്ന ഹാഷ്ടാഗോടെ കെ.എസ്.ആര്‍.ടി.സി. എം.ഡിക്ക് എഴുതുന്ന തുറന്ന കത്ത് എന്ന തരത്തിലായിരുന്നു ഈ പോസ്റ്റ്. ഈ പോസ്റ്റ് വൈറലായതോടെ ഇതിനുനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് ഹരികൃഷ്ണന്‍ എന്ന യുവാവ്. കെ.എസ്.ആര്‍.ടി.സിയുടെ ഗ്രൂപ്പിലായിരുന്നു മറുപടി പോസ്റ്റ്.

ഓണത്തിന് മുമ്പുള്ള രണ്ട് മാസം സാലറി പോലമില്ലാതെയാണ് ഇവിടെ എല്ലാ ജീവനക്കാരും ജോലി ചെയ്തത്. അന്ന് ഈ പറയുന്ന ജീവനക്കാരുടെ കുടുംബങ്ങളും വളരെ മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. എന്താ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും കുടുംബക്കാരും മനുഷ്യരല്ലേ. പ്രൈവറ്റ് ബസ് ഡ്രൈവര്‍ പറഞ്ഞ കണക്ക് വെച്ച് നോക്കിയാല്‍ ഈ പറയുന്ന 800 രൂപയും ചെലവും പിന്നെ പറയുന്ന ബത്തയും കൂട്ടിയാല്‍ കിട്ടുന്ന തുകയുടെ 80 ശതമാനം പോലും പല ജീവനക്കാര്‍ക്കും ശമ്പളമായി കിട്ടുന്നില്ല.



17,500 രൂപ കളക്ഷന്‍ ഉള്ള ഒരു ബസിന് 800 രൂപ ശമ്പളവും 5000 രൂപ കഴിഞ്ഞുള്ള 12,500 രൂപയുടെ ബത്ത 625 രൂപയും കൂട്ടിയാല്‍ 1425 രൂപ ശമ്പളം കിട്ടും. ഇവിടുത്തെ പല കണ്ടക്ടര്‍മാര്‍ക്കും ശമ്പളം 20,000 രൂപയിലും താഴെയാണ്. 1425 രൂപ വെച്ച് 30 ദിവസത്തേക്ക് 42,750 രൂപ കിട്ടും. ഡ്രൈവറുടെ ശമ്പളം പോലും 30,000 രൂപയോളമാണ്. പിന്നെ പണ്ടത്തെ പോലെ ഇപ്പോള്‍ പെന്‍ഷന്‍ ഇല്ല എന്ന കാര്യമൊന്നും ഈ പോസ്റ്റ് മുതലാളി അറിഞ്ഞിരിക്കാന്‍ ഇടയില്ല.

ഈ പറഞ്ഞതലും താഴെയാണ് കെ.എസ്.ആര്‍.ടി.സിയിലെ മറ്റ് പല ജീവനക്കാരുടെയും ശമ്പളം. ഇത് സേവ് കെ.എസ്.ആര്‍.ടി.സി. അല്ല, കെ.എസ്.ആര്‍.ടി.സിയെ ഇല്ലാതാക്കാനാണ്. പിന്നെ ഈ പോസ്റ്റിട്ട വ്യക്തി കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിലേക്ക് ആളെ വിളിച്ചത് അറിഞ്ഞില്ലേ. എന്നാണ് സ്വകാര്യ ബസ് ഡ്രൈവറിന്റെ കുറിപ്പിന് മറുപടിയായി വന്നിട്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇത്തരം പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നവരെയും ഈ കുറിപ്പില്‍ വിമര്‍ശിക്കുന്നുണ്ട്.

പ്രിയപ്പെട്ട കെ.എസ്.ആര്‍.ടി.സി. എം.ഡി, 800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി. ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? 5000 രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ വന്നാല്‍ പിന്നീടുള്ള കളക്ഷന് 100 രൂപക്ക് അഞ്ച് രൂപ വെച്ച് ബത്തയും തന്നാല്‍ കളക്ഷന്‍ ഉണ്ടാക്കുന്നത് ഞങ്ങള് കാണിച്ചു തരാം. തൊഴിലില്ലാത്ത പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ പുറത്തു നില്‍ക്കുമ്പോഴാണ് ഈ പ്രസ്ഥാനത്തിന്റെ അസ്ഥിവാരം കടലെടുക്കുന്നത് നോക്കി അധികാരികള്‍ നെടുവീര്‍പ്പിടുന്നത്. ആദ്യം പണിയെടുക്കൂ, എന്നിട്ടാവാം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടം. ഇതായിരുന്നു പ്രൈവറ്റ് ബസ് ഡ്രൈവറിന്റെ പോസ്റ്റ്.

Content Highlights: KSRTC workers worked without pay during Onam, replies to private bus driver viral post


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented