സ്ത്രീശാക്തീകരണ സന്ദേശങ്ങള്‍ ചുറ്റിനും പതിപ്പിച്ച നീല ബസുകളുമായി 'ആനവണ്ടി'യുടെ യാത്ര തുടങ്ങിയിട്ട് ദിവസങ്ങളായി. കെട്ടിലും മട്ടിലും കെ.എസ്.ആര്‍.ടി.സി.യാണെന്ന് തോന്നാത്ത നല്ല കളര്‍ഫുള്‍ ബസ്. സൂപ്പര്‍ ഹീറോ പരിവേഷത്തില്‍ തന്റെ ആവശ്യങ്ങളും അവകാശങ്ങളും പ്രഖ്യാപ്പിക്കുന്ന പെണ്ണുങ്ങളുടെ കാരിക്കേച്ചറുകളാണ് ബസിന്റെ ഹൈലൈറ്റ്.

സ്ത്രീസുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഓരോ യൂണിറ്റിലെയും ബസുകളെ കളറാക്കിയത്. വനിത-ശിശു വികസന വകുപ്പും കെ.എസ്.ആര്‍.ടി..സിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ആകാശനീലയും മഞ്ഞയും നിറത്തിലാണ് ബസുകള്‍ നിരത്തിലിറക്കിയത്. 

'ഇനി വേണ്ട വിട്ടുവീഴ്ച' എന്നാണ് ഈ കാമ്പയിന് പേര് നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കുനേരേ ഉണ്ടാകുന്ന അതിക്രമങ്ങള്‍ കുറയ്ക്കുന്നതിനുള്ള ബോധവത്കരണമായാണ് കാമ്പയിന്‍ ആരംഭിച്ചത്. സംസ്ഥാനത്ത് 13 ഇടങ്ങളിലാണ് ബസുകള്‍ക്ക് രൂപമാറ്റം വരുത്തുന്നത്.

വിവിധ വകുപ്പുകളുടെ പ്രത്യേക കാമ്പയിനുകള്‍ക്കായി ഇത്തരത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ബ്രാന്‍ഡ് ചെയ്യപ്പെടാറുണ്ട്. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി രൂപമാറ്റം വരുത്തുന്ന ബസുകള്‍ക്ക് 'സന്ദേശവാഹിനി' എന്നാണ് കെ.എസ്. ആര്‍.ടി.സി.ടി. പേരിട്ടിരിക്കുന്നത്.

Content Highlights: KSRTC Women Friendly Bus; New Colour and Body Code Bus