സ്വിഫ്റ്റ് ഇലക്ട്രിക് ബസുകൾ | Photo: Social Media
തിരുവനന്തപുരം: സിറ്റി സര്‍ക്കുലര്‍ സര്‍വീസുകള്‍ക്കുള്ള 10 ഇലക്ട്രിക് ബസുകള്‍കൂടി മൂന്നു ദിവസത്തിനുള്ളില്‍ എത്തുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വികാസ് ഭവന്‍ ഡിപ്പോയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുമായി ചേര്‍ന്ന് പെട്രോള്‍-ഡീസല്‍ പമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ 40 ബസുകളാണ് ഓടുന്നത്. 50 എണ്ണത്തിനാണ് കരാര്‍ നല്‍കിയിരുന്നത്. ശേഷിക്കുന്നവകൂടി എത്തുന്നതോടെ സിറ്റി സര്‍ക്കുലര്‍ ശക്തമാകും.
യാത്ര ഫ്യുവല്‍സ് സംസ്ഥാനത്തെ ഏറ്റവും വലിയ ഇന്ധനവിതരണ ഔട്ട്ലെറ്റ് ശൃംഖലയായി മാറുമെന്നും മന്ത്രി പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ 13 ഔട്ട്ലെറ്റുകള്‍ സ്വന്തമാക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്കു കഴിഞ്ഞു. ഗുണമേന്‍മയുള്ള ഇന്ധനം പൊതുജനങ്ങള്‍ക്കു നല്‍കാന്‍ യാത്രാ ഫ്യുവല്‍സിനായി.
വി.കെ.പ്രശാന്ത് എം.എല്‍.എ. അധ്യക്ഷനായി. കെ.എസ്.ആര്‍.ടി.സി. മേധാവി ബിജു പ്രഭാകര്‍, എച്ച്.പി.സി.എല്‍. ജനറല്‍ മാനേജര്‍(റീട്ടെയില്‍ എന്‍ജിനിയറിങ്) സി.ആര്‍.വിജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ മേരിപുഷ്പം, എച്ച്.പി.സി.എല്‍. ചീഫ് റീജണല്‍ മാനേജര്‍ അംജദ് മുഹമ്മദ്, കെ.എസ്.ആര്‍.ടി.സി. എക്സിക്യുട്ടീവ് ഡയറക്ടര്‍(ഓപ്പറേഷന്‍) ജി.പി.പ്രദീ പ്കുമാര്‍, ഫിനാന്‍സ് ജനറല്‍ മാനേജര്‍ എ.ഷാജി, തൊഴിലാളി സംഘടനാ പ്രതിനിധികളായ സുരേഷ്, ടി.സോണി, എസ്.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: KSRTC will get 10 more electric bus in three days, KSRTC Electric Bus, E-Bus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..