
കെ.എസ്.ആർ.ടി.സി.യുടെ സ്ലീപ്പർ കോച്ച് ബസിന് മുകളിൽ സഞ്ചാരികൾക്ക് വിശ്രമിക്കാൻ സംവിധാനമൊരുക്കുന്നു | ഫോട്ടോ: മാതൃഭൂമി
കെ.എസ്.ആര്.ടി.സിയുടെ സ്ലീപ്പര്‍ കോച്ചുകളില്‍ തങ്ങുന്ന വിനോദ സഞ്ചാരികള്‍ക്ക് സായാഹ്നങ്ങളില്‍ ബസിന് മുകളിലിരുന്ന് മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാം.
പഴയ മൂന്നാര്‍ കെ.എസ്.ആര്.ടി.സി. ഡിപ്പോയില്‍ ദേശീയപാതയോരത്തായി കിടക്കുന്ന സ്ലീപ്പര്‍ കോച്ചിന് മുകളിലാണ് പ്രത്യേക മഴമറ സ്ഥാപിച്ച് രണ്ടുവശങ്ങളിലുമിരുന്ന് പ്രകൃതിഭംഗിയും തണുപ്പും ആസ്വദിക്കാന്‍ സംവിധാനം തയ്യാറാകുന്നത്. ഒരേസമയം 30 പേര്‍ക്ക് ഇരിക്കാനാകും.
100 രൂപ മുടക്കി കെ.എസ്.ആര്.ടി.സിയുടെ സ്ലീപ്പര്‍ കോച്ചില്‍ താമസിക്കുന്നവര്‍ക്ക് ഈ സൗകര്യം കിട്ടും. 2020 നവംബര്‍ 14-നാണ് കെ.എസ്.ആര്.ടി.സി. വിനോദ സഞ്ചാരികള്‍ക്ക് കുറഞ്ഞ ചെലവില്‍ താമസിക്കുന്നതിനായി സ്ലീപ്പര്‍ കോച്ച് സംവിധാനമാരംഭിച്ചത്. നിലവില്‍ ഏഴുബസുകളിലായി 112 പേര്‍ക്ക് 100 രൂപ നിരക്കില്‍ താമസിക്കാം.
2021 ജനവരി ഒന്നുമുതല്‍, കുറഞ്ഞ ചെലവില്‍ ടോപ് സ്റ്റേഷന്, കാന്തല്ലൂര്‍ എന്നിവടങ്ങളിലേക്ക് സൈറ്റ് സീയിങ് സര്‍വീസുകളും, ഡിപ്പോയോടു ചേര്‍ന്നുള്ള ഗ്രാന്റീസ് തോട്ടത്തില്‍ കുറഞ്ഞ ചെലവില്‍ താമസിക്കുന്നതിനുള്ള ടെന്റുകളും, സ്ലീപ്പര്‍ കോച്ചില്‍ കിടന്നുറങ്ങുന്നവര്ക്കായി മ്യൂസിക് വിത്ത് ക്യാമ്പ് ഫയറും ആരംഭിച്ചിട്ടുണ്ട്. കെ.എസ്.ആര്.ടി.സി. എം.ഡി. ബിജുപ്രഭാകര്‍, ഡിപ്പോ ഇന്‍ചാര്‍ജ് സേവി ജോര്‍ജ് എന്നിവരുടെ ആശയങ്ങളാണിത്.
Content Highlights: KSRTC Tourism Project, KSRTC Bus, Munnar Tourism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..