ജന്റം ബസുകള്‍ക്ക് ആക്രിമോക്ഷം; 620 നോണ്‍ എ.സി. ബസുകളും പൊളിക്കും, 300 എണ്ണം കടകളാകും


ഒരു ലിറ്റര്‍ ഡീസലിന് രണ്ടു കിലോമീറ്ററാണ് ഓടുക. ജന്റം വരുമാനം ബസുകളുടെ പരിപാലനച്ചെലവിനു പോലും തികയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

തേവരയിലെ കെ.യു.ആർ.ടി.സി. യാർഡിൽ തുരുമ്പെടുത്തുനശിക്കുന്ന ജന്റം ബസുകൾ | ഫോട്ടോ: മാതൃഭൂമി

ടുവില്‍ തേവര യാര്‍ഡില്‍ തുരുമ്പെടുത്തുനശിക്കുന്ന ജന്റം എ.സി.-നോണ്‍ എ.സി. വോള്‍വോ ബസുകള്‍ ആക്രിയായി മാറുന്നു. കൊട്ടിഘോഷിച്ച് കൊച്ചിയുടെ നിരത്തിലിറക്കിയ ബസുകളിലേറെയും കട്ടപ്പുറത്തായിട്ട് നാളേറെയായി. വേണ്ടസമയത്ത് അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനാലാണ് ബസുകള്‍ നശിച്ചത്. നഗരസഭ ആവശ്യപ്പെട്ടെങ്കിലും മേല്‍നോട്ടച്ചുമതല സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നല്‍കുകയായിരുന്നു.

തുടര്‍ന്ന് കെ.യു.ആര്‍.ടി.സി. എന്ന പ്രത്യേക വിഭാഗത്തിന് കീഴിലാണ് ജന്റം ബസുകള്‍ ഓടിയത്. നടത്തിപ്പുകാരുടെ കെടുകാര്യസ്ഥതയുടെ ഒന്നാംതരം ഉദാഹരണമാണ് തുരുമ്പിച്ചുനശിക്കുന്ന ബസുകള്‍.
കോവിഡിന് മുമ്പുതന്നെ ജന്റം സര്‍വീസ് താളംതെറ്റിയിരുന്നു. അറ്റകുറ്റപ്പണിക്ക് ചെലവു കൂടുതലാണെന്നതും സ്‌പെയര്‍പാര്‍ട്‌സ് ലഭിക്കുന്നില്ലെന്നുമാണ് കെ.യു.ആര്‍.ടി.സി. പറയുന്നത്.

ഒരു ലിറ്റര്‍ ഡീസലിന് രണ്ടു കിലോമീറ്ററാണ് ഓടുക. ജന്റം വരുമാനം ബസുകളുടെ പരിപാലനച്ചെലവിനു പോലും തികയില്ലെന്നാണ് അധികൃതര്‍ പറയുന്നത്. യാത്ര സുഖകരമല്ലാത്തതിനാല്‍ ജനങ്ങളും ഇതിനെ കൈയൊഴിഞ്ഞു. നഗരയാത്രയ്ക്കുള്ള ബസുകള്‍ ദീര്‍ഘദൂരയാത്രയ്ക്ക് ഉപയോഗിച്ചതും നഷ്ടം വര്‍ധിപ്പിച്ചു.

നോണ്‍ എ.സി. ബസുകളും പൊളിക്കും

നോണ്‍ എ.സി. ബസുകള്‍ 920 എണ്ണം പൊളിച്ചുവില്‍ക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. ഇതില്‍ 620 ബസുകള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി. വഴി ലേലം ചെയ്യും. 300 എണ്ണം ഷോപ്പ് ഓണ്‍ വീലാക്കും. സ്‌ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസുകളില്‍ 300 എണ്ണത്തിന്റെ ലേല നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. 212 എണ്ണമാണ് ഇതുവരെ വിറ്റുപോയത്. സ്‌ക്രാപ്പ് ചെയ്ത ബസുകളുടെ എന്‍ജിനും അനുബന്ധ സാമഗ്രികളും മറ്റ് ബസുകളില്‍ ഉപയോഗിക്കും.

വില്‍ക്കുന്നത് ആക്രിവിലയ്ക്ക്

ഉപയോഗശൂന്യമെന്ന് സാങ്കേതിക സമിതി വിലയിരുത്തിയ 10 ജന്റം വോള്‍വോ ബസുകളാണ് ആക്രിവിലയ്ക്ക് വില്‍ക്കാന്‍ തീരുമാനിച്ചത്. രണ്ടു വര്‍ഷമായി ഓടാതെ തേവര യാര്‍ഡില്‍ ഇട്ടിരിക്കുന്ന 28 ബസുകളാണ് പരിശോധനയ്ക്കുശേഷം ഹൈക്കോടതി നിര്‍ദേശപ്രകാരം വില്‍ക്കാന്‍ തീരുമാനിച്ചത്. കെ.എസ്.ആര്‍.ടി.സി എന്‍ജിനീയര്‍മാര്‍, മോട്ടോര്‍വാഹന വകുപ്പ്, തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജിലെ അധ്യാപകര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് വാഹനങ്ങള്‍ പരിശോധിച്ചത്. ഇവ പൊളിച്ച് നന്നാക്കണമെങ്കില്‍ ചുരുങ്ങിയത് 45 ലക്ഷം രൂപ വരെ ചെലവാകും.

നടപടിയില്‍ വിയോജിപ്പ്; കോടതിയില്‍ കക്ഷിചേരും

ജന്റം ബസുകള്‍ ആക്രിവിലയ്ക്ക് വില്‍ക്കുന്നതിനോട് യോജിപ്പില്ല. ഈ തീരുമാനത്തിനെതിരേ ഹൈക്കോടതിയില്‍ കക്ഷിചേരും. ശരിയായ സമയത്ത് അറ്റകുറ്റപ്പണി നടത്താതെ കെ.എസ്.ആര്‍.ടി.സി. അനാസ്ഥ കാണിച്ചതിന്റെ ഫലമാണിത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് പ്രശ്‌നം. ഇത്തരം ഉദ്യോഗസ്ഥരുള്ളിടത്തോളം കോടികള്‍ മുടക്കിയുള്ള നവീന ആശയങ്ങള്‍ ജനങ്ങള്‍ക്ക് ഫലമില്ലാതെപോകും. ഇക്കൂട്ടര്‍ക്കെതിരേ നടപടി വേണം.

ടോണി ചമ്മണി, കൊച്ചി മുന്‍ മേയര്‍


Watch Video | ആഡംബര ബസുകളില്‍ പോലുമില്ലാത്ത സൗകര്യങ്ങള്‍; കേള്‍ക്കുന്നതൊന്നുമല്ല അടിപൊളിയാണ്

Content Highlights: KSRTC to scrape old junnrum buses, 300 buses changed as shop on wheels, ksrtc low Floor Bus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
P.C George

1 min

പീഡന പരാതി: പി.സി ജോര്‍ജ് അറസ്റ്റില്‍

Jul 2, 2022


pc george-pinarayi

2 min

'ഒരു മറ്റേപ്പണിക്കും പോയിട്ടില്ല, എന്തിന് ഭയക്കണം ? പിണറായിയോട് പ്രതികാരം ചെയ്യും'- പി.സി. ജോര്‍ജ്

Jul 2, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022

Most Commented