മന്ത്രി ആന്റണി രാജു, കെ.എസ്.ആർ.ടി.സി. മേധാവി ബിജു പ്രഭാകർ എന്നിവർ ഗുജറാത്ത് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ എൽ.എൻ.ജി. ബസുകൾ പരിശോധിക്കുന്നു.
കെ.എസ്.ആര്‍.ടി.സി. ദ്രവീകൃത പ്രകൃതിവാതകത്തില്‍ (എല്‍.എന്‍.ജി.) ഓടുന്ന ബസുകള്‍ വാങ്ങുന്നതിന് മുന്നോടിയായി മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിലെ ഉന്നതസംഘം ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകള്‍ പരിശോധിച്ചു. ഈ ബസുകളുടെ കാര്യക്ഷമത സംഘം വിലയിരുത്തി. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയും സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് എല്‍.എന്‍.ജി. ബസുകള്‍ ഗുജറാത്ത് കോര്‍പ്പറേഷന് നല്‍കിയത്.
എല്‍.എന്‍.ജി.യിലേക്ക് മാറ്റിയ ബസുകള്‍ക്ക് ശരാശരി 5.3 കിലോമീറ്റര്‍ മൈലേജുണ്ട്. എന്‍ജിന്‍ ശബ്ദവും ഡീസല്‍ ബസുകളെക്കാള്‍ കുറവാണ്. ഡീസല്‍ ബസിനെക്കാള്‍ വേഗമാര്‍ജിക്കാനും ഭാരംവഹിക്കാനും കഴിയും. മലിനീകരണത്തോതും കുറവാണ്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ തുടര്‍ചര്‍ച്ച നടത്തും. ഗുജറാത്തില്‍ ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജി.യിലേക്ക് മാറ്റുകയാണ് ചെയ്തത്. കരാര്‍ ഏറ്റെടുത്ത സ്വകാര്യ കമ്പനിക്കാണ് എന്‍ജിന്‍ മാറ്റത്തിന്റെ ചുമതല.
പദ്ധതി വിജയമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് 1500 ബസുകള്‍ എല്‍.എന്‍.ജി.യിലേക്ക് മാറ്റാന്‍ ഗുജറാത്ത് കോര്‍പ്പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി.യിലെ 10 ഡ്രൈവര്‍മാരെ എല്‍.എന്‍.ജി. ബസുകളില്‍ പരിശീലനത്തിന് ഗുജറാത്തിലേക്ക് അയക്കും. അഞ്ച് ബസുകള്‍ എല്‍.എന്‍.ജി.യിലേക്ക് മാറ്റാന്‍ കെ.എസ്.ആര്‍.ടി.സി., ഗെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ വാഹനം പൊളിക്കല്‍കേന്ദ്രം മന്ത്രി ആന്റണി രാജുവും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്തും സന്ദര്‍ശിച്ചു.
Content Highlights: KSRTC Team visit Gujarat transport corporation to study about LNG Bus, KSRTC LNG Bus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..