പ്രതീകാത്മക ചിത്രം | ഫോട്ടോ; മാതൃഭൂമി
സ്വകാര്യബസുകള്‍ ഓടുന്ന ഇരുനൂറോളം റൂട്ടുകള്‍കൂടി കെ.എസ്.ആര്‍.ടി.സി. ഏറ്റെടുക്കുന്നു. പെര്‍മിറ്റ് പുതുക്കാത്ത, 140 കിലോമീറ്റര്‍ പരിധി നിശ്ചയിച്ച ഓര്‍ഡിനറി ബസുകളുടെ റൂട്ടുകളാണ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുക. 470 സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റുണ്ടായിരുന്ന റൂട്ടുകളില്‍നിന്ന് 241 എണ്ണം വര്‍ഷങ്ങള്‍ക്കുമുമ്പ് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തിരുന്നു. ഈ റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ് പാസഞ്ചറുകള്‍ ഓടിച്ചു.
സ്വകാര്യബസുകളാകട്ടെ ഓര്‍ഡിനറി ബസുകളുടെ നിരക്കില്‍ ഓടുകയും ചെയ്തു. ഇത് കോര്‍പ്പറേഷന് നഷ്ടമുണ്ടാക്കി. പിന്നീട് ഓര്‍ഡിനറി ബസുകള്‍ക്ക് ദൂരപരിധി 140 കിലോമീറ്ററായി നിശ്ചയിച്ചു. ദൂരനിര്‍ണയം സംബന്ധിച്ച് കോര്‍പ്പറേഷനും സ്വകാര്യബസുടമകളും തമ്മിലുള്ള നിയമപോരാട്ടത്തില്‍ പലതവണ ഹൈക്കോടതിയുടെയും സര്‍ക്കാരുകളുടെയും രാഷ്ട്രീയനേതൃത്വത്തിന്റെയും ഇടപെടലുണ്ടായി.
140 കിലോമീറ്ററില്‍ താഴെ ഓടാന്‍ പെര്‍മിറ്റുള്ള സ്വകാര്യബസുകളില്‍ പലതും ദൂരപരിധി കണക്കാക്കാതെ സര്‍വീസ് നടത്തുന്നതായി പരാതിയുണ്ടായിരുന്നു. ഇത് നിയമവിരുദ്ധമായതിനാല്‍ ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കിക്കിട്ടുന്നത് തടസ്സപ്പെട്ടു. ബസുടമകള്‍ ഈ വിഷയം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഉള്‍പ്രദേശങ്ങളില്‍ യാത്രാക്ലേശം രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ താത്കാലികമായി പെര്‍മിറ്റ് പുതുക്കിനല്‍കുകയും ചെയ്തു. പെര്‍മിറ്റ് പുതുക്കാനുള്ള അപേക്ഷകളില്‍ പലതിലും ദൂരപരിധി പാലിച്ചിട്ടുമില്ല.
ഇങ്ങനെയുള്ള ബസുകളുടെ വിവരങ്ങളും സമയപ്പട്ടികയും ആര്‍.ടി.ഓഫീസുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്. നാലുമാസത്തിനുള്ളില്‍ ഈ റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളടക്കം ഓടിക്കാനാണ് കോര്‍പ്പറേഷന്റെ നീക്കം. കട്ടപ്പുറത്തിരിക്കുന്ന 748 ബസുകള്‍ അറ്റകുറ്റപ്പണി നടത്തി ഉടന്‍ നിരത്തിലിറക്കുന്നുണ്ട്. ഇവ ഓടിക്കാന്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.
റൂട്ടുകള്‍ ഏറ്റെടുക്കാനുള്ള കെ.എസ്.ആര്‍.ടി.സി.തീരുമാനം നഷ്ടത്തിലായ സ്വകാര്യബസ് മേഖലയെ പൂര്‍ണമായും തകര്‍ക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശരണ്യ മനോജ് പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍നിന്ന് നഗരങ്ങളിലേക്കുള്ള സര്‍വീസുകളാണ് ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി. ഏറ്റെടുക്കുന്നത്. ദൂരപരിധി പാലിച്ച് നടത്തുന്ന സര്‍വീസുകള്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാകില്ല. ഉടമകള്‍ക്കും ഈ സര്‍വീസുകള്‍ നഷ്ടമുണ്ടാക്കുമെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: KSRTC take over nearly 200 private bus routes, Fast passenger bus replace private bus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..