ശമ്പളം വൈകിയതിനാല്‍ ചികിത്സ നീട്ടിവെച്ചു; ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍


ഈമാസം ആദ്യം പരിശോധനയ്ക്കു പോകേണ്ടതായിരുന്നു. എന്നാല്‍, ശമ്പളംകിട്ടാത്തതിനാല്‍ പോകാന്‍ കഴിഞ്ഞില്ലെന്നു ബിജു പറയുന്നു.

പ്രതീകാത്മ ചിത്രം| ഫോട്ടോ: മാതൃഭൂമി

കോവിഡനന്തര അസ്വസ്ഥതകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍, ബസ് ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണു. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഡ്രൈവര്‍ കോട്ടയം വൈക്കം എഴുമുക്ക് തുരുത്തില്‍ എന്‍.ജി. ബിജു(44) ദേശീയപാതയിലെ കരുവാറ്റ പവര്‍ഹൗസിന് സമീപമാണു കുഴഞ്ഞുവീണത്.

ബുധനാഴ്ച ഉച്ചയോടെയാണു സംഭവം. പാലക്കാട്ടുനിന്നു പാറശ്ശാലയിലേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ഓടിക്കുന്നതിനിടെയാണു കുഴഞ്ഞുവീണത്. പിന്നാലെവന്ന ബസില്‍ ബിജുവിനെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചു. കോവിഡ്മാറിയശേഷവും ബിജുവിനു രൂക്ഷമായ തലവേദന അനുഭവപ്പെടുമായിരുന്നു.

ഇതിന് എറണാകുളത്തെ സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈമാസം ആദ്യം പരിശോധനയ്ക്കു പോകേണ്ടതായിരുന്നു. എന്നാല്‍, ശമ്പളംകിട്ടാത്തതിനാല്‍ പോകാന്‍ കഴിഞ്ഞില്ലെന്നു ബിജു പറയുന്നു. ശമ്പളംകിട്ടിയശേഷം ചികിത്സതേടാമെന്ന പ്രതീക്ഷയില്‍ ജോലിയില്‍ തുടരുകയായിരുന്നു.

ബുദ്ധിമുട്ടുതോന്നിയപ്പോള്‍ വേഗംകുറച്ച് വണ്ടിവശത്തേക്കു മാറ്റിയെന്നും പിന്നീടൊന്നും ഓര്‍മയില്ലെന്നും ബിജു പറഞ്ഞു. ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവര്‍ ജി. പ്രദീപാണ് ബിജുവിനെ ആശുപത്രിയിലെത്തിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ വൈക്കത്തുനിന്നു ബന്ധുക്കളെത്തി ബിജുവിനെ വീട്ടിലേക്കുകൊണ്ടുപോയി.

Content Highlights: KSRTC superfast bus driver Fell down while driving, KSRTC salary delay, KSRTC Bus,

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pc george

1 min

മെന്റർ ആയി വന്നയാളില്‍നിന്ന് മോശം അനുഭവമുണ്ടായി- പരാതിക്കാരി

Jul 2, 2022

Most Commented