കെ.എസ്.ആർ.ടി.സി.മൊബൈൽ ക്ലിനിക്ക് | Photo: Facebook|KSRTC
കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കുവേണ്ടി തയ്യാറാക്കിയ മൊബൈല്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു. ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കോര്‍പ്പറേഷനില്‍ വിവിധ ആരോഗ്യകാരണങ്ങളാല്‍ ആഴ്ചയില്‍ ഒരു ജീവനക്കാരന്‍ മരണപ്പെടുന്ന സാഹചര്യത്തിലാണ് മൊബൈല്‍ ക്ലിനിക്ക് ആരംഭിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 388 ജീവനക്കാരാണ് വിവിധ രോഗങ്ങളാല്‍ മരിച്ചത്.
ആരോഗ്യപരിപാലനത്തില്‍ ജീവനക്കാര്‍ക്കിടയില്‍ വേണ്ടത്ര അറിവില്ലാത്തതാണ് ഇത്തരത്തിലുള്ള മരണങ്ങള്‍ വര്‍ധിക്കാനുള്ള കാരണം. മൂന്നു മാസത്തിലൊരിക്കല്‍ ചെക്കപ്പ് നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് സി.എം.ഡി. ബിജുപ്രഭാകര്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രൊമോഷന്‍ ട്രസ്റ്റുമായി സഹകരിച്ചാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പുറത്തിറക്കിയത്.
തിരുവനന്തപുരം ജില്ലയിലാണ് കെ.എസ്.ആര്‍.ടി.സി.ക്ക് ഏറ്റവും കൂടുതല്‍ ഡിപ്പോയും ജീവനക്കാരും ഉള്ളത്. 24 ഡിപ്പോകളും പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ഷോപ്പും കൂട്ടി 25 യൂണിറ്റുള്ള ഇവിടെ 7000-ത്തോളം ജീവനക്കാരുണ്ട്. ഡോക്ടര്‍, നഴ്സ്, ലാബ് ടെക്നീഷന്‍ എന്നിവരോടൊപ്പം ഒരു പരിശോധനാ ലാബ് കൂടി സജ്ജീകരിച്ച് ഓരോ ഡിപ്പോയിലുമെത്തി 30-ഓളം ടെസ്റ്റുകള്‍ നടത്തും.
ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ സി.വി.വര്‍ഗീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍, തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം.ടി.സുകുമാരന്‍, എച്ച്.എല്‍.എഫ്.പി.പി.ടി. പ്രോഗ്രാം മാനേജര്‍ കോ-ഓര്‍ഡിനേറ്റര്‍ വിമല്‍ രവി, യൂണിയന്‍ പ്രതിനിധി വി.ശാന്തകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: KSRTC Starts Mobile Medical Clinic For Employees
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..