കെ.എസ്.ആർ.ടി.സി
ദീര്‍ഘദൂര സ്വകാര്യ ബസ് റൂട്ടുകളില്‍ കെ.എസ്.ആര്‍.ടി.സി.ബസുകള്‍ ഓടിത്തുടങ്ങി. തുടക്കത്തില്‍ കാര്യമായ വരുമാനമില്ലെങ്കിലും കൂടുതല്‍ റൂട്ടുകളില്‍ ബസുകള്‍ ഓടിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം. ഇരുനൂറോളം റൂട്ടുകളാണ് സ്വകാര്യബസുകളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തത്. ഈ റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചറുകളും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുമാണ് ഓടിച്ചുതുടങ്ങിയത്. മിക്ക ബസുകളില്‍നിന്നും കാര്യമായ വരുമാനം കിട്ടിത്തുടങ്ങിയിട്ടില്ല. പല ബസുകളും റൂട്ട് മാറി ഓടുന്നതായ പരാതികള്‍ യാത്രക്കാരും ഉന്നയിക്കുന്നുണ്ട്.
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരപരിധി നേരത്തേ നിശ്ചയിച്ചു നല്‍കിയിരുന്നതാണ്. എന്നാല്‍ ഈ ബസുകളില്‍ പലതും ദൂരം കണക്കാക്കാതെ സര്‍വീസ് നടത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു. നിയമവിരുദ്ധനടപടികള്‍ തുടര്‍ന്നതിനാല്‍ ബസുകളുടെ പെര്‍മിറ്റ് പുതുക്കിയിരുന്നില്ല. ഇത്തരം ബസുകളുടെ വിവരങ്ങളും സമയവിവരപ്പട്ടികയും കെ.എസ്.ആര്‍.ടി.സി. ക്ലസ്റ്റര്‍ ഓഫീസര്‍മാര്‍ ആര്‍.ടി.ഓഫീസുകളില്‍നിന്ന് ശേഖരിച്ചിരുന്നു. ഈ റൂട്ടുകളിലാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.
അറ്റകുറ്റപ്പണി നടത്തിയാല്‍ നിരത്തിലിറക്കാവുന്ന നൂറുകണക്കിന് ബസുകള്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി.ക്കുണ്ട്. താത്കാലിക ജീവനക്കാര്‍ക്ക് പുനര്‍നിയമനം നല്‍കിയതിനാല്‍ ആവശ്യത്തിന് ജീവനക്കാരുമുണ്ട്. ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഏറ്റെടുക്കുന്ന റൂട്ടുകളില്‍ ബസുകള്‍ ഓടിക്കാനാണ് നീക്കം.
470 സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റുണ്ടായിരുന്ന റൂട്ടുകളില്‍ 241 എണ്ണം വര്‍ഷങ്ങള്‍ക്കുമുമ്പ് കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തിരുന്നു. ഈ റൂട്ടുകളില്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ചിരുന്നു. സ്വകാര്യ ബസുകള്‍ ഓര്‍ഡിനറി നിരക്കില്‍ ഓടി ലാഭത്തിലെത്തി. പിന്നീട് ഓര്‍ഡിനറി ബസുകളുടെ ദൂരപരിധി 140 കിലോമീറ്ററാക്കി. കോര്‍പ്പറേഷനും സ്വകാര്യബസ് ഉടമകളും തമ്മില്‍ ഇതുസംബന്ധിച്ച് നിയമപോരാട്ടങ്ങളും നടന്നിരുന്നു.
Content Highlights: ksrtc run fast passenger, Limited stop buses in take over permits, Private Bus Services
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..