എലി തുരന്ന സീറ്റ്, ചോരുന്ന മേല്‍ക്കൂര, ഓടുന്നത് 1020-ല്‍ 150 എണ്ണം; ജന്റം ബസുകള്‍ക്ക് അകാലമരണം


പ്രിന്‍സ് മാത്യു തോമസ്

ഒരു കോടി 10 ലക്ഷം രൂപയാണ് ഒരു ബസ് റോഡിലിറക്കുന്നതിന് മുടക്കിയത്. 2015-ല്‍ കൊച്ചി തേവര ആസ്ഥാനമായി രൂപവത്കരിച്ച കെ.യു.ആര്‍.ടി.സിയുടെ കീഴിലുള്ള ഭൂരിഭാഗം ബസുകളും കട്ടപ്പുറത്താണ്.

തേവര കെഎസ്ആർടിസി ഡിപ്പോയിലെ എസി ലോ ഫ്ലോർ ബസുകൾ | Photo: മാതൃഭൂമി

ടുത്തിടെവരെ നിരത്തുകളില്‍ ആഡംബരത്തോടെ ഓടിയിരുന്ന ബസുകളിലേറെയും ഇന്ന് കട്ടപ്പുറത്ത്. എലി തുരന്നു നശിപ്പിച്ച സീറ്റുകള്‍. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരകള്‍. ഇഴജന്തുക്കളാണ് ഇന്നിതിലുള്ളത്. പലതും ബസ്സാണെന്നുപോലും തോന്നില്ല. കൊച്ചി തേവര കെ.യു.ആര്‍.ടി.സി. ഡിപ്പോയിലെ ഈ കാഴ്ചകള്‍ പൊതുമുതല്‍ നശിപ്പിക്കുന്നതിന്റെ നേര്‍ച്ചിത്രം.

രാജ്യത്തെ നഗരവികസനത്തിനായി, ജവഹര്‍ലാല്‍ നെഹ്രു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ (ജന്റം) പദ്ധതിയിലൂടെ ലഭിച്ച ബസുകളുടെ സര്‍വീസിനായി കെ.എസ്.ആര്‍.ടി.സി. തുടങ്ങിയ കെ.യു.ആര്‍.ടി.സി. പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്. മൂന്നു ഘട്ടങ്ങളിലായി കിട്ടിയ 1020 ബസുകളില്‍ 150 എണ്ണം മാത്രമേ നിലവില്‍ സര്‍വീസ് നടത്തുന്നുള്ളൂ. ഇതില്‍ത്തന്നെ പകുതിയോളം പേരു മാറ്റി മറ്റ് സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നു.

ഒരു കോടി 10 ലക്ഷം രൂപയാണ് ഒരു ബസ് റോഡിലിറക്കുന്നതിന് മുടക്കിയത്. 2015-ല്‍ കൊച്ചി തേവര ആസ്ഥാനമായി രൂപവത്കരിച്ച കെ.യു.ആര്‍.ടി.സിയുടെ കീഴിലുള്ള ഭൂരിഭാഗം ബസുകളും കട്ടപ്പുറത്താണ്. 1000 കോടിയിലേറെ രൂപയുടെ മുതലാണ് തുരുമ്പെടുത്ത് നശിക്കുന്നത്. ഇതോടെയാണ് ആസ്ഥാനത്തിനും താഴു വീണത്. തുരുമ്പെടുത്ത 900 ബസുകളില്‍ 10 എണ്ണം ആക്രിവിലയ്ക്ക് വില്‍ക്കാനും ബാക്കി ഷോപ്പ് ഓണ്‍ വീലാക്കാനുമാണ് പുതിയ തീരുമാനം.

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി പ്രകാരം സംസ്ഥാനത്തിന് അനുവദിച്ച ഇലക്ട്രിക് ബസുകള്‍ എത്തിത്തുടങ്ങിയതിനാല്‍ ജന്റം ബസുകള്‍ പൂര്‍ണമായും നിരത്തു വിടും. കൊച്ചി നഗരത്തിന് കിട്ടിയ അറുപതിലേറെ ലോഫ്ളോര്‍ ബസുകള്‍ അറ്റകുറ്റപ്പണി നടത്താതെ പൂര്‍ണമായി നശിച്ചു കഴിഞ്ഞു. തേവര ഡിപ്പോയില്‍ മാത്രം തുരുമ്പെടുത്ത് നശിച്ചത് 60 കോടി 60 ലക്ഷം രൂപയുടെ ബസുകള്‍.

ജന്റം ബസുകള്‍ നഗരങ്ങള്‍ ലക്ഷ്യമിട്ടായതിനാല്‍ ഉടമസ്ഥാവകാശം നഗരസഭയ്ക്കും നടത്തിപ്പ് കെ.എസ്.ആര്‍.ടി.സിക്കുമെന്നായിരുന്നു തുടക്കത്തില്‍ ധാരണ. ബസുകളുടെ എണ്ണം കൂടിയപ്പോള്‍ നിയന്ത്രണം പൂര്‍ണമായും കെ.എസ്.ആര്‍.ടി.സി. ഏറ്റെടുത്തു. രണ്ടാം ഘട്ടത്തില്‍ 300 ബസുകള്‍ കൂടി എത്തിയപ്പോഴാണ് കൊച്ചി, കോഴിക്കോട് നഗരങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചത്.

ബസുകള്‍ ബാധ്യതയെന്ന് കെ.എസ്.ആര്‍.ടി.സി.

ജന്റം ബസുകള്‍ കേരളത്തിലെ നഗരങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും തങ്ങള്‍ക്ക് ബാധ്യതയായി മാറിയെന്നുമാണ് കെ.എസ്.ആര്‍.ടി.സിയുടെ നിലപാട്. സാധാരണ ബസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയ്ക്ക് തിരിയാന്‍ ഏറെ സ്ഥലം വേണം. സീറ്റുകള്‍ ദീര്‍ഘദൂരയാത്രയ്ക്ക് അനുയോജ്യമല്ല എന്നീ വാദങ്ങളും കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ട്. സാധാരണ ബസുകള്‍ക്ക് 4.10 കിലോ മീറ്റര്‍ മൈലേജ് ലഭിക്കുമ്പോള്‍ ഇവയ്ക്ക് 3.40 കിലോ മീറ്ററേയുള്ളൂ. കിലോ മീറ്ററിന് 60 -70 രൂപ ചെലവുണ്ട്. വരവ് 40-50 രൂപ മാത്രം.

കണ്ടം ചെയ്യാനായി മാറ്റിയിട്ടിരിക്കുന്ന 920 ബസുകളില്‍ 239 എണ്ണം ജന്റം ആണെന്ന് കെ.എസ്.ആര്‍.ടി.സി. അടുത്തിടെ ഹൈക്കോടതിയില്‍ വിശദീകരിച്ചിരുന്നു. കണ്ടം ചെയ്യുന്ന ബസുകള്‍ തേവര, പാറശാല, ഈഞ്ചയ്ക്കല്‍, ചടയമംഗലം, ചാത്തന്നൂര്‍, ആറ്റിങ്ങല്‍, ചേര്‍ത്തല, എടപ്പാള്‍, ചിറ്റൂര്‍, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലെ യാര്‍ഡുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Content Highlights: KSRTC planning to stop kurtc bus operation, ksrtc volvo buses, ksrtc luxury buses

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


Mamatha

വേദിയില്‍ നിന്നിറങ്ങി, പിന്നെ  നര്‍ത്തകിമാര്‍ക്കൊപ്പം നാടോടിനൃത്തം; വൈറലായി മമത

Aug 15, 2022

Most Commented