ജീവനക്കാര്‍ക്ക് ഉത്തരവാദിത്തം കൂടും; വരുമാനമുയര്‍ത്താന്‍ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആര്‍.ടി.സി.


അനില്‍ മുകുന്നേരി

1 min read
Read later
Print
Share

കണ്ടക്ടര്‍ ഡ്യൂട്ടിസമയം തീരുന്ന മുറയ്ക്ക് ഓരോ ട്രിപ്പിലും ബസ് ഓടിയ കിലോമീറ്റര്‍, യാത്രക്കാരുടെ എണ്ണം, കളക്ഷന്‍, ബസില്‍ നിറച്ച ഡീസല്‍ എന്നിവ രേഖപ്പെടുത്തണം.

പ്രതീകാത്മക ചിത്രം | ഫോട്ടോ: സാജൻ വി. നമ്പ്യാർ

കോവിഡിനെത്തുടര്‍ന്ന് യാത്രക്കാര്‍ കുറഞ്ഞതുമൂലമുള്ള വരുമാനനഷ്ടം കുറയ്ക്കാന്‍ കര്‍ശന നടപടികളുമായി കെ.എസ്.ആര്‍.ടി.സി. പ്രതിദിന ട്രിപ്പുകള്‍ ക്രമീകരിച്ച് കളക്ഷന്‍ വര്‍ധിപ്പിക്കാനുള്ള നടപടികളാണ് തുടങ്ങിയത്. ബസ് സര്‍വീസുകള്‍ ഇത്തരത്തില്‍ ക്രമീകരിച്ചു തുടങ്ങിയതോടെ യാത്രാക്ലേശം വര്‍ധിച്ചു.

കോവിഡ് കാലത്തെ നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാരില്‍നിന്ന് കോര്‍പ്പറേഷന് സാമ്പത്തികസഹായം നല്‍കുന്നുണ്ട്. എന്നാല്‍ എല്ലാമാസവും ഈ സഹായം കോര്‍പ്പറേഷന്‍ പ്രതീക്ഷിക്കുന്നില്ല. വരുമാനം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രിപ്പ് ക്രമീകരിക്കുന്നത്.

ഡ്രൈവര്‍മാര്‍ ഓരോ ട്രിപ്പിലും എത്ര കിലോമീറ്റര്‍ ബസ് ഓടിയെന്ന് ലോഗ് ഷീറ്റില്‍ രേഖപ്പെടുത്തും. ചാര്‍ജ്മാന്‍ ഇത് പരിശോധിക്കണം. കണ്ടക്ടര്‍ ഡ്യൂട്ടിസമയം തീരുന്ന മുറയ്ക്ക് ഓരോ ട്രിപ്പിലും ബസ് ഓടിയ കിലോമീറ്റര്‍, യാത്രക്കാരുടെ എണ്ണം, കളക്ഷന്‍, ബസില്‍ നിറച്ച ഡീസല്‍ എന്നിവ രേഖപ്പെടുത്തണം.

കണ്ടക്ടര്‍ വേബില്ലില്‍ വിവരം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സ്റ്റേഷന്‍ മാസ്റ്റര്‍ ഉറപ്പുവരുത്തണം. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് യൂണിറ്റ് ഓഫീസര്‍മാര്‍ പരിശോധിച്ചാണ് ട്രിപ്പുകള്‍ പുനഃക്രമീകരിക്കുന്നത്.

യൂണിറ്റ് തലത്തിലാണ് വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികളെടുക്കുന്നത്. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. കോര്‍പ്പറേഷന് സാമ്പത്തികനഷ്ടമുണ്ടായാല്‍ അത് ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കാനും വ്യവസ്ഥയുണ്ട്.

തിരക്കുള്ള സമയം കണക്കാക്കി ബസുകള്‍ ഓടിച്ചുതുടങ്ങിയതോടെ, മറ്റുസമയങ്ങളില്‍ ബസ് കിട്ടാതെ യാത്രക്കാരും ബുദ്ധിമുട്ടിലായി. സമാന്തര സര്‍വീസുകളെയും സ്വകാര്യബസുകളെയും സഹായിക്കാനാണ് പുതിയ ഉത്തരവെന്ന് യാത്രക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നു.

നടപ്പാക്കുന്നത് ശാസ്ത്രീയ പരിഷ്‌കരണം

വരുമാനനഷ്ടം കുറയ്ക്കാനായി ശാസ്ത്രീയ പരിഷ്‌കരണമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. എല്ലാക്കാലത്തും സര്‍ക്കാര്‍ സഹായംകൊണ്ട് കോര്‍പ്പറേഷന് മുന്നോട്ടുപോകാനാകില്ല. രാവിലെയും വൈകുന്നേരവുമാണ് യാത്രക്കാരുടെ തിരക്ക് ഏറെയുള്ളത്. കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണം കുറഞ്ഞത് പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.

- എ.കെ.ശശീന്ദ്രന്‍, ഗതാഗതമന്ത്രി.

Content Highlights: KSRTC Planning To Make Some Reforms To Increase Revenue

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
driving license

2 min

200 രൂപയും തപാല്‍ ഫീസും; ആര്‍.സി. ബുക്കും ഡ്രൈവിങ്ങ് ലൈസന്‍സ് പോലെ സ്മാര്‍ട്ട് കാര്‍ഡാകും

Oct 1, 2023


MVD Kerala

1 min

കൂടുതല്‍ പിഴ അടിച്ചാല്‍ സ്ഥലംമാറ്റം; മോട്ടോര്‍വാഹന വകുപ്പിനെ 'പെറ്റി പിരിവ്' മാനദണ്ഡത്തില്‍ അമര്‍ഷം

Oct 1, 2023


Private Bus

1 min

പ്രൈവറ്റ് ബസുകള്‍ 22 വര്‍ഷം ഉപയോഗിക്കാം; കേന്ദ്രപരിധിക്കും മുകളില്‍ സമയം നല്‍കി കേരളം

Oct 1, 2023

Most Commented