ബുക്കുചെയ്തത് സ്വിഫ്റ്റ്, എത്തിയത് ഡീലക്‌സ്; കലിപ്പില്‍ യാത്രക്കാര്‍, കുടുങ്ങിയത് ഉദ്യോഗസ്ഥര്‍


ചൊവ്വാഴ്ച ബെംഗളൂരു സര്‍വീസ് റദ്ദ് ചെയ്യാതെ പകരം കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ഡീലക്സ് ബസ് ഉപയോഗിക്കുകയായിരുന്നു.

KSRTC SWIFT bus Photo: Mathrubhumi

പയ്യന്നൂര്‍: ബുക്ക് ചെയ്ത കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസിന് പകരം മറ്റൊരു ബസ് എത്തിച്ചതില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെത്തിയ യാത്രക്കാര്‍. ചൊവ്വാഴ്ച രാത്രി എട്ടിന് പയ്യന്നൂരില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസിന് പകരമാണ് ഡീലക്‌സ് ബസ് എത്തിച്ചത്. ഇതോടെയാണ് യാത്രക്കാര്‍ പ്രകോപിതരായത്.

പയ്യന്നൂര്‍-ബെംഗളൂരു റൂട്ടില്‍ നാല് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസാണ് ഓടുന്നത്. രണ്ട് ബസ് പയ്യന്നൂരില്‍നിന്ന് പുറപ്പെടുമ്പോള്‍ രണ്ടെണ്ണം ബെംഗളൂരുവില്‍നിന്ന് തിരിച്ചും പുറപ്പെടും. ഞായറാഴ്ച രാത്രി പയ്യന്നൂരില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുമ്പോഴാണ് സ്വിഫ്റ്റ് ബസ് കൂത്തുപറമ്പില്‍ അപകടത്തില്‍പ്പെട്ടത്.

പകരം എക്‌സ്പ്രസ് ബസ് കണ്ണൂരില്‍നിന്ന് എത്തിച്ചാണ് അന്ന് സര്‍വീസ് പുനരാരംഭിച്ചത്. അപകടത്തെത്തുടര്‍ന്ന് ബസ് തലശ്ശേരി ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച ബെംഗളൂരു സര്‍വീസ് റദ്ദ് ചെയ്യാതെ പകരം കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ ഡീലക്സ് ബസ് ഉപയോഗിക്കുകയായിരുന്നു. ഒടുവില്‍ രാത്രി എട്ടേമുക്കാലോടെയാണ് സര്‍വീസ് പയ്യന്നൂരില്‍നിന്ന് പുനരാരംഭിച്ചത്.

പ്രശ്‌നം പകരം ബസില്ലാത്തത്

കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസുകള്‍ക്ക് പകരം ബസില്ലാത്തതാണ് ചൊവ്വാഴ്ചത്തെ പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ പറഞ്ഞു. സര്‍വീസ് റദ്ദാക്കാതെ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുകയായിരുന്നെന്നും അവര്‍ അറിയിച്ചു.

Content Highlights: KSRTC passengers protested that Deluxe bus was delivered instead of the booked Swift bus


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented