കവിതാശകലങ്ങളും മഹദ്വചനങ്ങളും ബസുകളില്‍ എഴുതി കെ.എസ്.ആര്‍.ടി.സി. സാംസ്‌കാരികയാത്രയ്ക്കുകൂടി അവസരമൊരുക്കുന്നു. വൈകാതെതന്നെ ബസുകളില്‍ സൂക്തങ്ങളും ചിന്തോദ്ദീപകങ്ങളായ ഈരടികളും പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.
ഗാന്ധിസൂക്തങ്ങള്‍, രാജ്യസ്‌നേഹവും സമത്വവും സാഹോദര്യവും സൂചിപ്പിക്കുന്ന വചനങ്ങള്‍, പ്രശസ്തരായ കവികള്‍ എഴുതിയ ഈരടികള്‍ എന്നിവയാണ് ബസുകളില്‍ ഇനി കാണാനാകുക. ഇവ എഴുതിയ സ്റ്റിക്കറുകള്‍ ബസുകളില്‍ പതിപ്പിക്കും. ഇതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തും.
പൊതുജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഈരടികളും വചനങ്ങളുമെല്ലാം നിര്‍ദേശിക്കാനുള്ള അവസരവും കെ.എസ്.ആര്‍.ടി.സി. ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് സാംസ്‌കാരിക ഉദ്ബോധനം നല്‍കാനാണ് കോര്‍പ്പറേഷന്‍ ഉദ്ദേശിക്കുന്നത്.
Content Highlights: KSRTC Offer Cultural journey, KSRTC Bus