സ്വകാര്യ ടൂറിസ്റ്റ് ബസ്സുകള്‍ വാടകയ്‌ക്കെടുക്കാന്‍ ksrtc; ഓടുക ദീര്‍ഘദൂര റൂട്ടിലും ടൂര്‍ സര്‍വീസായും


കോവിഡ് പ്രതിസന്ധിമൂലം ഓടിക്കാനാകാതെയിട്ടിരുന്ന ഒട്ടേറെ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി ഓടാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കെ.എസ്.ആര്‍.ടി.സി.യില്‍ ദീര്‍ഘദൂര സര്‍വീസിനും ബജറ്റ് ടൂറിസത്തിനും കൂടുതല്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ വാടകയ്‌ക്കെടുക്കുന്നു. കാലാവധി കഴിഞ്ഞ 249 സൂപ്പര്‍ക്ലാസ് ബസുകള്‍ ഉടന്‍ ഒഴിവാക്കേണ്ടിവരുന്നതിനാലും ബജറ്റ് ടൂറിസത്തിനായി കൂടുതല്‍ ബസുകള്‍ മാറ്റാന്‍ കഴിയാത്തതിനാലുമാണിത്. കോര്‍പ്പറേഷന് മികച്ച വരുമാനമുണ്ടാക്കുന്നത് സൂപ്പര്‍ക്ലാസ് ബസുകളാണ്. ഇപ്പോള്‍ ഓടുന്ന ബസുകളുടെ കാലാവധി കഴിയുന്നതോടെ ദീര്‍ഘദൂര സര്‍വീസുകളില്‍ കെ.എസ്.ആര്‍.ടി.സി.യുടെ സാന്നിധ്യം ഇല്ലാതാകും.

ഒരുവര്‍ഷംകൊണ്ട് പ്രതിസന്ധി ഗുരുതരമാകും. 183 കോടിയില്‍ എത്തിയ ടിക്കറ്റ് വരുമാനവും ഇടിയും. കെ-സ്വിഫ്റ്റിലും സൂപ്പര്‍ക്ലാസ് ബസുകളുടെ റൂട്ടില്‍ ഓടിക്കുന്നതിന് വേണ്ടത്ര ബസുകളില്ല. ഒഴിവാക്കുന്ന ബസുകള്‍ക്കുപകരം ഓടിക്കാന്‍ 116 ബസുകള്‍ മാത്രമാണ് സ്വിഫ്റ്റിലുള്ളത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 700 ബസുകള്‍ വാങ്ങാന്‍ അനുമതിയുണ്ടെങ്കിലും സി.എന്‍.ജി.-ഇലക്ട്രിക് ബസുകള്‍ മാത്രമാണ് വാങ്ങാനാകുക. ഈ ബസുകള്‍ ദീര്‍ഘദൂരയാത്രയ്ക്ക് ഉപയോഗിക്കാനാകില്ല.

കാര്യക്ഷമത കൂടിയതും വേഗത്തില്‍ ഓടിക്കാനാകുന്നതും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമാണ് കോര്‍പ്പറേഷന്‍ കൂടുതല്‍ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ വാടകയ്‌ക്കെടുക്കുന്നത്. ബസുകള്‍മാത്രമാണ് കോര്‍പ്പറേഷന്‍ വാടകയ്‌ക്കെടുക്കാന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സുരക്ഷിതത്വം മുന്‍നിര്‍ത്തി സ്വകാര്യ ബസുടമകള്‍ ഇതിനോട് താത്പര്യംകാട്ടിയില്ല. ഇതോടെയാണ് ഡ്രൈവറുള്ള ബസുകള്‍ എടുക്കാന്‍ തീരുമാനിച്ചത്.

കോവിഡ് പ്രതിസന്ധിമൂലം ഓടിക്കാനാകാതെയിട്ടിരുന്ന ഒട്ടേറെ സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി ഓടാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തിനുള്ളില്‍ കോര്‍പ്പറേഷനില്‍നിന്ന് അനേകം ഡ്രൈവര്‍മാര്‍ വിരമിക്കുന്നുണ്ട്. അത് സര്‍വീസുകള്‍ മുടങ്ങാന്‍ ഇടയാക്കുകയും ചെയ്യും. സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കുന്നതിലൂടെ ഈ പ്രശ്‌നത്തിനും പരിഹാരം കാണാനാകും. ജൂണ്‍-ജൂലായ് മാസങ്ങളില്‍ ബജറ്റ് ടൂറിസത്തിനായി അധികം വാഹനങ്ങള്‍ വേണ്ടിവരുന്നില്ല.

ഓണമടക്കമുള്ള അവധിദിവസങ്ങളില്‍ കൂടുതല്‍ ബസുകള്‍ വേണ്ടിവരും. അതിനായും സ്വകാര്യബസുകള്‍ ഉപയോഗപ്പെടുത്തും. വാടക ബസുകള്‍ ഓടിക്കാനുള്ള മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ സി.ഐ.ടി.യു. രംഗത്തുണ്ട്. ഒരു സ്വകാര്യ ടൂറിസ്റ്റ് ബസ് പോലും ഡിപ്പോകളില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും കോര്‍പ്പറേഷനെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ചെറുക്കുമെന്നുമാണ് സംഘടനയുടെ നിലപാട്.

Content Highlights: ksrtc lease private tourist buses for budget tourism service and long route services

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul office

1 min

'ഗാന്ധി ചിത്രം തകര്‍ത്തത് SFI-ക്കാര്‍ പോയശേഷം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

Jul 4, 2022

Most Commented