വീകരണഭാഗമായി 900 ഡീസല്‍ബസ്സുകള്‍ വാങ്ങുന്നതിനുള്ള പദ്ധതി കെ.എസ്.ആര്‍.ടി.സി. ഉപേക്ഷിക്കുന്നു. ഇതിന് പകരമായി വൈദ്യുതി, സമ്മര്‍ദിത പ്രകൃതി വാതകം (സി.എന്‍.ജി.) എന്നീ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന ബസ്സുകള്‍ നിരത്തിലിറക്കും.

ബസ് ബോഡി നിര്‍മാണത്തിലെ തടസ്സങ്ങളും സാമ്പത്തികപ്രശ്‌നങ്ങളും മൂലമാണ് പുതിയ ഡീസല്‍ ബസ്സുകള്‍ വാങ്ങുന്നതിനുള്ള നടപടികളില്‍നിന്ന് പിന്തിരിയുന്നതെന്ന് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടറുടെ ഓഫീസ് അധികൃതര്‍ പറഞ്ഞു. 

1,000 സി.എന്‍.ജി. ബസ്സുകള്‍ വാങ്ങാന്‍ കിഫ്ബിയില്‍നിന്ന് 300 കോടി അനുവദിക്കാന്‍ 2016-ല്‍ ഗതഗാതവകുപ്പ് തിരുമാനമെടുത്തിരുന്നു. സി.എന്‍.ജി.പമ്പുകളുടെ ലഭ്യതക്കുറവ് അന്ന് ബസ് സര്‍വീസിന് തടസ്സമായി ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇത്തരം ബസ്സുകളില്‍ ജീവനക്കാരുടെ അനുപാതം കുറക്കേണ്ടിവരുമെന്ന പ്രതിസന്ധിയും ഉയര്‍ന്നു. 

സംഘടനകളില്‍നിന്നടക്കം എതിര്‍പ്പുയരാനിടയുള്ളതടക്കമുള്ള തടസ്സം ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ അന്ന് ഗതാഗതവകുപ്പിന് കത്ത് നല്‍കി. ഇതോടെയാണ് സി.എന്‍.ജി.ക്ക് പകരം 900 ഡീസല്‍ ബസ്സുകള്‍ വാങ്ങുന്നതിന് 2017 ഓഗസ്റ്റില്‍ അനുമതിയായത്. 

രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ബസ്സുകള്‍ വാങ്ങുന്ന കാര്യത്തില്‍ പുരോഗതിയുണ്ടായില്ല. ഇതിനിടെയാണ് വീണ്ടും സി.എന്‍.ജി., വൈദ്യുതി ബസ്സുകള്‍ നിരത്തിലിറക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. വീണ്ടും രംഗത്തിറങ്ങുന്നത്.

50 വൈദ്യുത ബസ്സുകളും 310 സി.എന്‍.ജി. ബസ്സുകളും വരുന്നു

ഇന്ധനം വൈദ്യുതിയായ 50 ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളും സി.എന്‍.ജി. ഉപയോഗിക്കുന്ന 310 സൂപ്പര്‍ഫാസ്റ്റ് ബസ്സുകളുമാണ് പുതുതായി നിരത്തിലിറക്കുക. ഒരു വൈദ്യുത ബസ്സിന് 1.5 കോടിയാണ് ചെലവ്. സി.എന്‍.ജി. ബസ്സിന് 65 ലക്ഷവും. മൊത്തം 286.50 കോടി രൂപ. വൈദ്യുത ബസ്സുകള്‍ക്കുവേണ്ട 75 കോടിയില്‍ 27.5 കോടി കേന്ദ്ര സബ്സിഡി ലഭിക്കും. ബാക്കി നാല് ശതമാനം പലിശനിരക്കില്‍ കിഫ്ബി വായ്പയായി ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Content Highlights: KSRTC Has Changed The Plan For Buying 900 Diesel Buses