കെ.എസ്.ആർ.ടി.സി.ബസിൽ സംവരണസീറ്റുകൾ തിരിച്ചറിയാൻ ചെയ്ത ചുവപ്പ് അടയാളം | ഫോട്ടോ: മാതൃഭൂമി
ഇത് തിരഞ്ഞെടുപ്പിലെ കാര്യമല്ല. കെ.എസ്.ആര്.ടി.സി. ബസുകളിലെ സംവരണ സീറ്റുകളുടെ ചുവപ്പാണ്. എല്ലാ ട്രാന്‍സ്പോര്‍ട്ട് ബസുകളിലെയും സംവരണസീറ്റുകള്‍ തിരിച്ചറിയാന്‍ ചുവപ്പടയാളം രേഖപ്പെടുത്തിത്തുടങ്ങി.
സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍, അമ്മയും കുഞ്ഞും, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കുള്ള സീറ്റുകളില്‍ അടയാളമുണ്ട്. സംവരണ സീറ്റുകളുടെ മുകളില്‍ എഴുതിയിട്ടുണ്ടെങ്കിലും പലപ്പോഴും അത് ശ്രദ്ധിക്കാതെ യാത്രക്കാര്‍ കൈയടക്കാറുണ്ട്.
ഇനിമുതല്‍ ഒറ്റനോട്ടത്തില്‍ ഇത്തരം സീറ്റുകള്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയാനാകണമെന്ന് മെയിന്റനന്‍സ് ആന്‍ഡ് വര്‍ക്സ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. കണ്ടക്ടറുടെ സീറ്റിനും ഇതേ നിറം തന്നെയാണ്. സീറ്റുകളുടെ കൈപിടി പൂര്‍ണമായും ചുവപ്പുനിറവും സീറ്റുകളുടെ പിറകില്‍ ചുവപ്പ് ബോര്‍ഡറുമാണ് അടയാളം.
Content Highlights: KSRTC Give Red Color For Reservation Seats In Buses
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..