സമരം ഏതായാലും ഏറ് ആനവണ്ടിക്ക്; സമരവീര്യം കാണിക്കാനല്ല, സാധാരണക്കാരന്റെ യാത്രയ്ക്കാണ് ബസ്


ഒരു ബസിന്റെ ചില്ലിന് 10,000 രൂപ മുതല്‍ 15,000 രൂപയോളം വില വരും. ഒരുക്കല്‍ ഗ്ലാസ് എറിഞ്ഞ് ഉടച്ചാല്‍ പുതിയ ഗ്ലാസ് മാറ്റുന്നതിന് മുമ്പ് അതിന്റെ ചാനലും മാറ്റണം. ഇതിന് 2000 രൂപയ്ക്ക് മുകളിലാണ് വില.

കോഴിക്കോട്ടും കൊച്ചിയിലും കല്ലേറിൽ തകർന്ന ബസുകൾ. ഫോട്ടോ - മാതൃഭൂമി

മരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമുള്ള കാരണമെന്തായാലും അത് അനുഭവിക്കേണ്ടിവരുന്നത് നാട്ടിലെ കെ.എസ്.ആര്‍.ടി.സി. ബസുകളാണ്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കീഴ്‌വഴക്കമില്ല. വര്‍ഷങ്ങളായി നടന്നുവരുന്നതാണ്. മുമ്പ് മറ്റ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും കത്തിക്കുകയുമൊക്കെ ചെയ്തിരുന്നുവെങ്കിലും കുറച്ച് കാലമായി ഇത്തരം വാഹനങ്ങളോട് സമരക്കാരുടെ വീര്യം കാണിക്കാറില്ല. പകരം എല്ലാം കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ലിലേക്കാണ്.

ഇന്നും പതിവ് തെറ്റിച്ചില്ല. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചത് തന്നെ കെ.എസ്.ആര്‍.ടി.സി. ബസിന്റെ ചില്ല് എറിഞ്ഞ് പൊട്ടിച്ചാണ്. രാവിലെ കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ ഭാഗത്തുവെച്ച് ബൈക്കിലെത്തിയ രണ്ടുപേര്‍ ബസിന്റെ ഗ്ലാസ് എറിഞ്ഞുടയ്ക്കുകയായിരുന്നു. പിന്നീട് ഇത് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ആവര്‍ത്തിക്കപ്പെട്ടു. അക്രമം വ്യാപകമായതോടെ ബസുകളെ വെറുതെ വിടാന്‍ അഭ്യര്‍ഥിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇറക്കിയിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.

പ്രതിഷേധങ്ങളുടെ കരുത്തുകാട്ടലില്‍ എല്ലായ്‌പ്പോഴും ഇരകളാവുന്നവര്‍ എന്ന തലക്കെട്ടോടെയാണ് കെ.എസ്.ആര്‍.ടി.സിയുടെ പോസ്റ്റ്. പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട്. പക്ഷെ, സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക. ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാവില്ല. എന്നിങ്ങനെയാണ് കെ.എസ്.ആര്‍.ടി.സിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്ന് മനസിലാക്കുക, നിങ്ങള്‍ തകര്‍ക്കുന്നത് നിങ്ങലെത്തന്നെയാണ്, ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗത്തെയാണ്. ആനവണ്ടിയെ തകര്‍ത്തുകൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക. ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ വ്യാപകമായി ആക്രമണം നടന്നിണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു.

ഒരു ബസിന്റെ ചില്ലിന് 10,000 രൂപ മുതല്‍ 15,000 രൂപയോളം വില വരും. ഒരുക്കല്‍ ഗ്ലാസ് എറിഞ്ഞ് ഉടച്ചാല്‍ പുതിയ ഗ്ലാസ് മാറ്റുന്നതിന് മുമ്പ് അതിന്റെ ചാനലും മാറ്റണം. ഇതിന് 2000 രൂപയ്ക്ക് മുകളിലാണ് വില. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും പോലും നല്‍കാന്‍ ബുദ്ധിമുട്ടുകയും ഡീസലിന് പോലും പണം കണ്ടെത്താന്‍ സാധിക്കാതെ കഷ്ടപ്പെടുകയും ചെയ്യുന്ന ഈ പ്രസ്താനത്തോടാണ് ഇത്തരം അതിക്രമങ്ങള്‍ എന്ന് കെ.എസ്.ആര്‍.ടി.സി. ബസിന് നേര്‍ക്ക് കല്ലെറിയുന്നവര്‍ ഓര്‍ക്കുന്നത് നല്ലതാണ്.

Content Highlights: KSRTC Facebook post against stone pelting to the bus, KSRTC Buses, PFI Harthal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented