കാലപരിധി കഴിഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ വീണ്ടും നിരത്തിലേക്ക്. കോവിഡ് കാലത്ത് ബസുകള്‍ സര്‍വീസ് നടത്താതെ നിര്‍ത്തിയിട്ടതു പരിഗണിച്ചാണ് ഏഴു വര്‍ഷം പൂര്‍ത്തിയായ 704 സൂപ്പര്‍ക്ലാസ് ബസുകളുടെ കാലപരിധി നീട്ടാന്‍ തീരുമാനിച്ചത്.

ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്സ്, പ്രീമിയം എ.സി. വിഭാഗത്തിലുള്ള ബസുകളുടെ കാലപരിധിയാണ് നീട്ടിയത്. ഇത്തരം ബസുകള്‍ക്ക് ഏഴു വര്‍ഷമാണ് കാലപരിധി.
കോവിഡ് കാലത്ത് രണ്ടുവര്‍ഷത്തോളം ബസുകള്‍ പൂര്‍ണതോതില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. 

സാമ്പത്തികപ്രതിസന്ധി കാരണം പകരം ബസുകള്‍ വാങ്ങാനാകാത്തതും സ്‌കൂളുകള്‍ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് ബസുകളുടെ കാലപരിധി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. എം.ഡി. സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ആറു വര്‍ഷത്തിനുമുകളിലും ഒന്‍പതു വര്‍ഷത്തിനുതാഴെയും പഴക്കമുള്ള ഫാസ്റ്റ് പാസഞ്ചറിനു മുകളിലുള്ള 704 ബസുകളുടെ കാലപരിധി നീട്ടിനല്‍കിയത്.

Content Highlights: ksrtc extended 704 buses super class permit, ksrtc super class bus, super fast, Super express, super deluxe