ഇപ്പോഴുള്ളത് പരിചയമില്ലാത്ത ഡ്രൈവര്‍മാരെന്ന് യൂണിയന്‍; എം.പാനലുകാരെ സ്വിഫ്റ്റിലെത്തിക്കാന്‍ ശ്രമം


1,550 ഡ്രൈവര്‍മാരെയും 3,861 കണ്ടക്ടര്‍മാരെയും 1,500 മിനിസ്റ്റീരിയല്‍ ജീവനക്കാരെയുമാണ് കോര്‍പ്പറേഷനില്‍നിന്ന് പിരിച്ചുവിട്ടത്.

കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് പിരിച്ചുവിട്ട എംപാനല്‍ഡ് ജീവനക്കാരെ കെ-സ്വിഫ്റ്റിലേക്ക് പുനര്‍വിന്യസിക്കാന്‍ കെ.എസ്.ആര്‍.ടി.എംപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു.) നേതൃത്വത്തില്‍ ശ്രമം തുടങ്ങി. ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ലെന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമാണ് എംപാനല്‍ഡ് ജീവനക്കാരുടെ പിരിച്ചുവിടലെന്ന് അസോസിയേഷന്‍ വാദിക്കുന്നു.

1,550 ഡ്രൈവര്‍മാരെയും 3,861 കണ്ടക്ടര്‍മാരെയും 1,500 മിനിസ്റ്റീരിയല്‍ ജീവനക്കാരെയുമാണ് കോര്‍പ്പറേഷനില്‍നിന്ന് പിരിച്ചുവിട്ടത്. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഇന്‍ഡസ്ട്രിയല്‍ ട്രിബ്യൂണലിനെ സമീപിച്ചിട്ടുണ്ട്. പിരിച്ചുവിട്ടവരെ സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്ന് അന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല.

പിരിച്ചുവിട്ട ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ അസോസിയേഷന്‍ സര്‍ക്കാരിനെയും മാനേജ്മെന്റിനെയും അറിയിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ തയ്യാറാക്കിയ ബദല്‍രേഖയിലും എംപാനല്‍ഡുകാരുടെ വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു. അടുത്തയാഴ്ച ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും.

കെ-സ്വിഫ്റ്റ് തുടങ്ങുമ്പോള്‍ പിരിച്ചുവിട്ടവരെ അതിലേക്ക് പരിഗണിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. സ്വിഫ്റ്റില്‍ പരിചയമില്ലാത്ത ഡ്രൈവര്‍മാരാണ് നിയമിതരായത്. ഇതുമൂലം ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുകയാണ്. പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതല്‍ യാത്രക്കാര്‍ വന്നിട്ടും കൂടുതല്‍ ബസുകള്‍ ഓടിക്കാന്‍ കെ.എസ്.ആര്‍.ടി.സി.ക്ക് കഴിയുന്നില്ല. വിരമിച്ച ജീവനക്കാര്‍ക്ക് പകരം ആരെയും നിയമിക്കുന്നുമില്ല.

വലിയ തൊഴില്‍ഭാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കുകയാണ്. വരുമാനം വര്‍ധിപ്പിക്കാന്‍ ഷെഡ്യൂളുകളുടെ എണ്ണം 6,000 ആയി ഉയര്‍ത്തണം. ഇതിനായി ജീവനക്കാരെ പുനര്‍വിന്യസിക്കണം. ജീവനക്കാരുടെ കുറവുമൂലം സര്‍വീസ് മുടങ്ങുന്നത് അവസാനിപ്പിക്കാന്‍ എംപാനല്‍ഡുകാരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നാണ് അസോസിയേഷന്റെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ എംപാനല്‍ഡുകാരെ തിരിച്ചെടുക്കാനാകില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.

Content Highlights: KSRTC Employees union tries to appoint M Panel Employees in Swift

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


One of the Rajasthan Royals owners slapped me 3-4 times after I got a duck Ross Taylor reveals

1 min

ഡക്കായതിന് മൂന്ന് നാല് തവണ മുഖത്തടിച്ചു; ഐപിഎല്‍ ടീം ഉടമയ്‌ക്കെതിരായ വെളിപ്പെടുത്തലുമായി ടെയ്‌ലര്‍

Aug 13, 2022

Most Commented