യാത്രക്കാരെ പെരുവഴിയിലാക്കിയില്ല, കൈയിലുള്ളതെടുത്ത് 'മിന്നലി'ന് എണ്ണയടിച്ച് ജീവനക്കാര്‍


അരവിന്ദ് സി. പ്രസാദ്

ബത്തേരിയില്‍നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് പോയത്. ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചിരുന്നു. പക്ഷേ, തിരിച്ച് ബത്തേരിയിലേക്കെത്താന്‍ വീണ്ടും ഡീസല്‍ അടിക്കേണ്ടി വന്നു.

മിന്നൽ ബസ് ഡീസൽ നിറയ്ക്കുന്നു | Photo: ksrtc sulthan bathery

ഴിഞ്ഞമാസത്തെ ശമ്പളം ഇതുവരെ കിട്ടിയില്ലെങ്കിലും യാത്രക്കാര്‍ പെരുവഴിയിലാകുമെന്നായപ്പോള്‍ ജീവനക്കാര്‍ ഒന്നുമോര്‍ത്തില്ല. കൈയിലുള്ളതെടുത്ത് വണ്ടിക്ക് എണ്ണയടിച്ചു. കെ.എസ്.ആര്‍.ടി.സി.യുടെ ബത്തേരി -തിരുവനന്തപുരം മിന്നല്‍ സൂപ്പര്‍ ഡീലക്‌സില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായി ജോലി ചെയ്യുന്ന പുല്പള്ളി ചാമപ്പാറ സ്വദേശികളായ ടി.എസ്. സുരേഷും, സി.ജി. സിനീഷുമാണ് യാത്രക്കാരുടെ 'ഹീറോ' ആയത്.

ബത്തേരിയില്‍നിന്ന് വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് പോയത്. ഫുള്‍ടാങ്ക് ഡീസല്‍ അടിച്ചിരുന്നു. പക്ഷേ, തിരിച്ച് ബത്തേരിയിലേക്കെത്താന്‍ വീണ്ടും ഡീസല്‍ അടിക്കേണ്ടി വന്നു. തിരുവനന്തപുരം ഡിപ്പോയിലെ പമ്പിലെത്തിയെങ്കിലും ഡീസല്‍ തീര്‍ന്നെന്നായിരുന്നു മറുപടി. ഇതോടെ സര്‍വീസ് എങ്ങനെ നടത്തുമെന്നായി. 33 യാത്രക്കാരാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

യാത്രാമധ്യേ ഏതെങ്കിലും ഡിപ്പോയില്‍നിന്ന് ഡീസലടിക്കാമെന്നുറപ്പിച്ചു. കൊട്ടാരക്കര ഡിപ്പോയില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഡീസലുണ്ടെന്നും അറിഞ്ഞു. പക്ഷേ, ബസ് കൊട്ടാരക്കര ഡിപ്പോയിലെത്തിയപ്പോളേക്കും അവിടെ ഡീസല്‍ തീര്‍ന്നു. സ്വകാര്യ പമ്പില്‍പോയി ഇന്ധനം നിറയ്ക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ടിക്കറ്റുകള്‍ അധികവും ഓണ്‍ലൈനായി ബുക്ക് ചെയ്തിരുന്നതിനാല്‍ കണ്ടക്ടറുടെ പക്കല്‍ പണം കുറച്ചേയുണ്ടായിരുന്നുള്ളൂ. ഡീസല്‍ അടിക്കാതെ യാത്ര തുടരാനാവില്ല.

ട്രിപ്പ് മുടക്കിയാല്‍ ബസിലെ യാത്രക്കാര്‍ പെരുവഴിയിലാകും. ഇതോടെയാണ് സുരേഷും സിനീഷും സ്വന്തം പണമെടുത്ത് ഡീസലടിക്കാന്‍ തീരുമാനിച്ചത്. കൊട്ടാരക്കരയിലെ സ്വകാര്യപമ്പില്‍നിന്ന് 10,000 രൂപയ്ക്ക് 104.34 ലിറ്റര്‍ ഡീസല്‍ അടിച്ച് ബസ് യാത്രതുടര്‍ന്നു. സര്‍വീസ് മുടക്കാതെ യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിച്ച ജീവനക്കാരെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് സാമൂഹികമാധ്യമങ്ങളില്‍ നിറയെ.

Content Highlights: KSRTC Employees take their money to fill diesel in minnal bus, KSRTC Minnal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented