ഡ്യൂട്ടി ചെയ്യുന്നത് കണ്ടുപഠിക്കാന്‍ കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക്; യൂണിയന്‍കാരെയും കൂടെക്കൂട്ടും


ബി. അജിത് രാജ്

തൊഴിലാളിസംഘടനകള്‍ ഒന്നടങ്കം എതിര്‍ക്കുന്നതിനാലാണ് അവരെക്കൂടിക്കൊണ്ടുപോയി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്.

കെ.എസ്.ആർ.ടി.സി

കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വിജയകരമായി നടപ്പാക്കിയ ഡ്യൂട്ടിസംവിധാനം പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി. സംഘം കര്‍ണാടകത്തിലേക്ക്. ഇത്തവണ ഉദ്യോഗസ്ഥര്‍ മാത്രമല്ല, സംഘടനാപ്രതിനിധികളെയും കൂടെക്കൂട്ടും. അവിടെ ജീവനക്കാര്‍ എങ്ങനെ ജോലിചെയ്യുന്നുവെന്ന് കണ്ടുപഠിക്കുകയാണ് ലക്ഷ്യം. കര്‍ണാടത്തില്‍ നടപ്പാക്കിയ 12 മണിക്കൂര്‍ നീളുന്ന സിംഗിള്‍ഡ്യൂട്ടി സംവിധാനമാണ് കെ.എസ്.ആര്‍.ടി.സി.യും പരിഗണിക്കുന്നത്.

ഇതിനെ തൊഴിലാളിസംഘടനകള്‍ ഒന്നടങ്കം എതിര്‍ക്കുന്നതിനാലാണ് അവരെക്കൂടിക്കൊണ്ടുപോയി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നത്. രണ്ടുരീതിയിലിലുള്ള സിംഗിള്‍ഡ്യൂട്ടികളാണ് കര്‍ണാടക നടപ്പാക്കുന്നത്. രാവിലെ ആറുമുതല്‍ വെകീട്ട് ആറുവരെയാണ് ഒരു ഡ്യൂട്ടി. മറ്റൊന്ന് വൈകീട്ടുതുടങ്ങി രാത്രി 10-ന് അവസാനിക്കുകയും, രാവിലെ പുനരാരംഭിച്ച് ഏഴിന് തീരുന്ന വിധത്തിലുള്ളതുമാണ്. തിരക്ക് കുറയുന്നസമയത്ത് ബസുകള്‍ കുറയ്ക്കുകയും തിരക്കുള്ളപ്പോള്‍ പരമാവധി ബസുകള്‍ നിരത്തില്‍ ഇറക്കുകയും ചെയ്യും.



ദീര്‍ഘദൂര ബസുകളില്‍ ദിവസം ഒരു ഡ്യൂട്ടി കിട്ടുന്നവിധത്തിലാണ് ക്രമീകരണം. അല്ലെങ്കില്‍ എട്ടുമണിക്കൂര്‍ കഴിയുമ്പോള്‍ ജീവനക്കാരെ മാറ്റും. അതേസമയം, കര്‍ണാടകത്തിലെ സാഹചര്യമല്ല കേരളത്തിലേതെന്ന് ജീവനക്കാര്‍ പറയുന്നു. റോഡുകള്‍ മോശമാണ്. ഗതാഗതക്കുരുക്ക് കാരണം സമയത്ത് ട്രിപ്പ് പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

കണ്ടക്ടര്‍ പുറത്തേക്ക്

ദീര്‍ഘദൂരബസുകളില്‍ കണ്ടക്ടറെ ഒഴിവാക്കുന്ന രീതി കെ.എസ്.ആര്‍.ടിസി.യും നടപ്പാക്കിത്തുടങ്ങി. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം-എറണാകുളം പാതയില്‍ ഓടിത്തുടങ്ങിയ എന്‍ഡ് ടു എന്‍ഡ് പദ്ധതി മറ്റു ദീര്‍ഘദൂര ബസുകളിലേക്കും വ്യാപിപ്പിക്കും. ഡ്രൈവര്‍സീറ്റില്‍ ഇരുന്നുതന്നെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വാതിലുകളാകും ഈ ബസുകളില്‍ ഉണ്ടാകുക. ടിക്കറ്റ് കൊടുക്കാനും കഴിയും. ഭാവിയില്‍ ആര്‍.എഫ്.ഐ.ഡി. കാര്‍ഡിലേക്ക് മാറുന്നതോടെ പണമിടപാട് ഓണ്‍ലൈനാകും.

Content Highlights: KSRTC employees group to Karnataka to study 12 hour duty system, KSRTC Employees Unions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented