ചെലവ് കുറവ്, പിന്‍വലിച്ച 271 സൂപ്പര്‍ക്ലാസ് ബസിന് പകരമെത്തുന്ന 140 ബസുകള്‍ സ്വിഫ്റ്റിലേക്ക്


ബി. അജിത്ത് രാജ്

ദീര്‍ഘദൂര റൂട്ടുകള്‍ സ്വിഫ്റ്റിലേക്ക് മാറ്റുന്നതോടെ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളുടെ നടത്തിപ്പു മാത്രമായി കെ.എസ്.ആര്‍.ടി.സി. ചുരുങ്ങും.

കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ (പ്രതീകാത്മക ചിത്രം) |ഫോട്ടോ:മാതൃഭൂമി

കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റിന് 140 ഡീസല്‍ ഓട്ടോമാറ്റിക് ബസുകള്‍കൂടി ലഭിക്കും. കാലപ്പഴക്കം കാരണം പിന്‍വലിക്കുന്ന 271 സൂപ്പര്‍ക്ലാസ് ബസുകള്‍ക്ക് പകരമെത്തുന്നവയാണ് സ്വിഫ്റ്റിന് കൈമാറുന്നത്. റൂട്ട് കെ.എസ്.ആര്‍.ടി.സി.യുടെ ഉടമസ്ഥതയില്‍ നിലനിര്‍ത്തി ഈ പാതയില്‍ സ്വിഫ്റ്റ് കമ്പനി ബസ് ഓടിക്കും. മാനേജ്മെന്റിന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.

ശമ്പളം ഉള്‍പ്പെടെ പ്രവര്‍ത്തനച്ചെലവ് കുറവായതിനാല്‍ കെ.എസ്.ആര്‍.ടി.സി.യെക്കാള്‍ ലാഭകരമായി സ്വിഫ്റ്റിന് ബസുകള്‍ ഓടിക്കാന്‍ കഴിയുമെന്ന് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി.ക്കുള്ള പദ്ധതി വിഹിതം സ്വിഫ്റ്റിന് കൈമാറാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവിലെ 1500 സൂപ്പര്‍ക്ലാസ് സര്‍വീസുകളും പുതിയ ബസുകള്‍ വരുന്ന മുറയ്ക്ക് സ്വിഫ്റ്റിലേക്ക് മാറ്റും.

യാത്രക്കാര്‍ ഏറെയുള്ള ദീര്‍ഘദൂര റൂട്ടുകള്‍ സ്വിഫ്റ്റിലേക്ക് മാറ്റുന്നതോടെ ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകളുടെ നടത്തിപ്പു മാത്രമായി കെ.എസ്.ആര്‍.ടി.സി. ചുരുങ്ങും. കഴിഞ്ഞവര്‍ഷം 50 കോടിക്ക് വാങ്ങിയ 112 ബസുകള്‍ സ്വിഫ്റ്റിന് കൈമാറിയിരുന്നു. കിഫ്ബി വായ്പയിലെ ഇലക്ട്രിക് ബസുകളും സ്വിഫ്റ്റിനാണ് നല്‍കിയത്.

ഈ വര്‍ഷം വായ്പാസഹായധനമായി 1000 കോടിയും പദ്ധതി വിഹിതമായി 106 കോടിയും സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി.ക്ക് അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1000 കോടി വായ്പാ തിരിച്ചടിവ്, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായി ചെലവിടേണ്ടിവരും. ശേഷിക്കുന്ന പദ്ധതി വിഹിതത്തിലാണ് പുതിയ ബസുകള്‍ വാങ്ങുക. 2016-21 കാലയളവില്‍ 5000 കോടിരൂപയുടെ സഹായധനം നല്‍കിയെങ്കിലും 26.85 കോടിരൂപയ്ക്ക് 101 ബസുകള്‍മാത്രമാണ് വാങ്ങാനായത്.

ബസുകള്‍ സ്വിഫ്റ്റിന് നല്‍കുന്നതിനെ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ എതിര്‍ക്കുന്നുണ്ട്. എന്നാല്‍, സ്വിഫ്റ്റ് പത്തുവര്‍ഷത്തേക്കുള്ള താത്കാലിക കമ്പനിയാണെന്നും കാലാവധി കഴിഞ്ഞാല്‍ ആസ്തികള്‍ കെ.എസ്.ആര്‍.ടി.സി. ലയിപ്പിക്കുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

Content Highlights: KSRTC buys 140 new buses for K-Swift, 271 buses lost super class permit, ksrtc swift


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented