
ഇടുക്കി ജില്ലയുടെ ചരിത്രം വിളിച്ചോതുംവിധത്തിൽ രൂപകൽപ്പന ചെയ്ത കെ.എസ്.ആർ.ടി.സി. ബസ് | ഫോട്ടോ: മാതൃഭൂമി
ഇടുക്കി ജില്ലയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലയുടെ ചരിത്രം വിളിച്ചോതുന്ന ബസ് പുറത്തിറക്കി കെ.എസ്.ആര്.ടി.സി. ജില്ലയുടെ ചരിത്രം വിളിച്ചോതും വിധം പ്രത്യേകം ചിത്രങ്ങള്‍ പതിപ്പിച്ചാണ് ബസ് പുറത്തിറക്കിയിരിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ജില്ലയിലെ ആദിവാസികളുടെ തനത് ഉത്പന്നങ്ങള്‍, ജില്ലയിലെ മറ്റ് ഉത്പന്നങ്ങള്‍, വിഭവങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പ്പനയും ബസില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലയില്‍ മുഴുവന്‍ ഒരു മാസം ബസ് പര്യടനം നടത്തി ജില്ലയിലെ തനത് വിഭവങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും വിറ്റഴിക്കുകയും ചെയ്യും. ഓരോ ദിവസവും വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പുറപ്പെടുന്ന ബസില്‍ താത്പര്യമുള്ളവര്‍ക്ക് ടിക്കറ്റെടുത്ത് യാത്ര ചെയ്യാനുള്ള സൗകര്യവുമുണ്ട്.
മൂന്നാറിലെ ബയോഡൈവേഴ്സിറ്റി റിസര്‍ച്ച് ആന്‍ഡ് കണ്‍സര്‍വേഷന്‍ സൊസൈറ്റി േപ്രാജക്ട് ഹെഡ് എം.സെന്തില്‍കുമാറിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ പ്രധാന ആകര്ഷണങ്ങളുള്പ്പെടുത്തിയ ചിത്രങ്ങളും പ്രകൃതിസംരക്ഷണസന്ദേശം വിളിച്ചോതുന്ന വാക്യങ്ങളുമായി ബസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പഴയ മൂന്നാറില്‍ നടന്ന ചടങ്ങില്‍ എ.രാജാ എം.എല്‍.എ. ബസ് ഫ്ളാഗോഫ് ചെയ്തു. സബ് കളക്ടര്‍ രാഹുല്‍ കൃഷ്ണശര്‍മ, ഡിവൈ.എസ്.പി. കെ.ആര്.മനോജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദി റാണിദാസ്, പഞ്ചായത്ത് പ്രസിഡന്റ് പ്രവീണ രവികുമാര്‍, പഞ്ചായത്ത് സെക്രട്ടറി കെ.എന്‍.സഹജന്, കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.ജി.അജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..