ഇലക്ട്രികും, സി.എന്‍.ജിയുമായാല്‍ 378 കോടി ലാഭം; ഹരിതത്തിലൂടെ കരകയറാന്‍ കെ.എസ്.ആര്‍.ടി.സി.


പ്രിന്‍സ് മാത്യു തോമസ്

കെ.എസ്.ആര്‍.ടി.സി. ഹരിത ഇന്ധനത്തിലേക്ക് മാറുമ്പോള്‍ 47,438 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ടത്തിന്റെ കണക്കുമാത്രം കേള്‍ക്കുന്ന കെ.എസ്.ആര്‍.ടി.സി.യില്‍ പരിഷ്‌കാരങ്ങള്‍ക്ക് ഇടംകൊടുത്താല്‍ വന്‍തുക വാര്‍ഷികലാഭമുണ്ടാക്കാമെന്ന് പഠനറിപ്പോര്‍ട്ട്. ഹരിത ഇന്ധനത്തിലേക്ക് കളംമാറ്റിയും ശാസ്ത്രീയമായ ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുത്തും പ്രവര്‍ത്തനനഷ്ടം വലിയതോതില്‍ കുറയ്ക്കാനാകുമെന്നാണ് സംസ്ഥാന ആസൂത്രണബോര്‍ഡും എനര്‍ജി മാനേജ്മെന്റ് സെന്ററും നടത്തിയ പഠനത്തിലെ കണ്ടെത്തല്‍.

ഇലക്ട്രിക് വാഹനങ്ങളിലൂടെയും സി.എന്‍.ജി. ഇന്ധന ഉപഭോഗത്തിലൂടെയും ഡ്രൈവിങ് രീതികള്‍ മെച്ചപ്പെടുത്തിയും കെ.എസ്.ആര്‍.ടി.സി.ക്ക് 378.85 കോടി രൂപയുടെ വാര്‍ഷികലാഭം നേടാനാകുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പാരീസ് കാലാവസ്ഥാ ഉച്ചകോടി കരാര്‍പ്രകാരം ഊര്‍ജ ഉപഭോഗംമൂലമുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ തയ്യാറാക്കിയതിന്റെ ഭാഗമായാണ് പഠനം നടത്തിയത്.

കെ.എസ്.ആര്‍.ടി.സി. ഹരിത ഇന്ധനത്തിലേക്ക് മാറുമ്പോള്‍ 47,438 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാകുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 124.35 കോടി രൂപയുടെ വിവിധ പദ്ധതികള്‍ കെ.എസ്.ആര്‍.ടി.സി.യില്‍ ആവിഷ്‌കരിച്ചാല്‍ ഏകദേശം 19,125 ടണ്‍ ഇന്ധനം ലാഭിക്കാമെന്നും കണ്ടെത്തലുണ്ട്.

തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെ തിരഞ്ഞെടുത്ത ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പ്രതിദിനം ഏകദേശം 17 ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 4.4 ലക്ഷം ലിറ്റര്‍ ഡീസലാണ് കെ.എസ്.ആര്‍.ടി.സി. ഇപ്പോള്‍ ഉപയോഗിക്കുന്നത്. പുത്തന്‍ പരിഷ്‌കരണത്തിലൂടെ സാമ്പത്തികനേട്ടത്തിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനും സഹായിക്കുമെന്നത് വലിയ നേട്ടമാകും. ഡ്രൈവര്‍മാര്‍ക്ക് ശാസ്ത്രീയപരിശീലനം നല്‍കി ഡ്രൈവിങ് രീതികള്‍ മെച്ചപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

Content Highlights: KSRTC Bus, Electric Bus, CNG Bus, Eco-Friendly Buses, Electric And CNG Bus For KSRTC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented