രണ്ടുപേര്‍ മരിച്ച അപകടം ബസ് ഡ്രൈവറുടെ പിഴവ് മൂലം; നടപടിയെടുക്കാന്‍ കെ.എസ്.ആര്‍.ടി.സി.


പാലക്കാട് വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ ഔസേപ്പിനെതിരേയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.

Screengrab: Mathrubhumi News

പാലക്കാട് കുഴല്‍മന്ദം വെള്ളപ്പാറയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടം കെ.എസ്.ആര്‍.ടി.സി. ഡ്രൈവറിന്റെ പിഴവ് മൂലമെന്ന് റിപ്പോര്‍ട്ട്. ബസ് ഡ്രൈവറുടെ പിഴവ് മൂലമാണ് ബൈക്ക് യാത്രക്കാര്‍ ബസിനും ലോറിക്കും ഇടയില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. ഇന്നലെ രാത്രിയാണ് രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്.

അപകടമുണ്ടായ സംഭവത്തില്‍ ബസിന്റെ ഡ്രൈവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കെ.എസ്.ആര്‍.ടി.സി. ജില്ലാ ഓഫീസര്‍ ശുപാര്‍ശ ചെയ്തു. പാലക്കാട് വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവര്‍ ഔസേപ്പിനെതിരേയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം ബസിലെ യാത്രക്കാരോടും പോലീസിനോടും വിവരങ്ങള്‍ തേടിയ ശേഷമായിരുന്നു ജില്ലാ ഓഫീസറുടെ റിപ്പോര്‍ട്ട്.

അമിതവേഗത്തിലെത്തിയ ബൈക്ക് ലോറിയിലിടിച്ച് അപകടം സംഭവിച്ചെന്നായിരുന്നു ആദ്യനിഗമനം. എന്നാല്‍ ചൊവ്വാഴ്ച രാവിലെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് അപകടത്തിനിടയാക്കിയത് കെ.എസ്.ആര്‍.ടി.സി. ബസാണെന്ന് വ്യക്തമായത്. അപകടത്തില്‍പ്പെട്ട വാഹനങ്ങളുടെ പിന്നിലുണ്ടായിരുന്ന ഒരു കാറിലെ ഡാഷ്‌കാമില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് യാഥാര്‍ഥ്യം പുറത്തുവന്നത്.

റോഡിന്റെ വലതുവശത്തുകൂടെ പോവുകയായിരുന്ന ലോറിയെ മറികടക്കുകയായിരുന്നു ബൈക്ക്. ഇതിനിടെ കെ.എസ്.ആര്‍.ടി.സി. ബസും ലോറിയെ മറികടക്കാന്‍ ശ്രമിച്ചു. ബസ് വരുന്നത് കണ്ട് ബൈക്ക് വലത്തേക്ക് മാറിയെങ്കിലും കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ വീണ്ടും വലത്തോട്ട് വെട്ടിക്കുകയായിരുന്നു. ഇതോടെ ബൈക്ക് ബസിനും ലോറിക്കും ഇടയില്‍ വീണു. ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.

ഇടതുഭാഗത്ത് സ്ഥലമുണ്ടായിട്ടും ബസ് മനഃപൂര്‍വം വലത്തേക്ക് വെട്ടിച്ചതാണെന്നാണ് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. സംഭവത്തില്‍ കേസെടുത്ത കുഴല്‍മന്ദം പോലീസ്, അപകടത്തിനിടയാക്കിയ കെ.എസ്.ആര്‍.ടി.സി. ബസ് പിടിച്ചെടുത്തിട്ടുണ്ട്. പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവരയാണ് അപകടത്തില്‍ മരിച്ചത്.

Content Highlights: ksrtc bus and bike accident palakkad car dash cam visuals, KSRTC report against bus driver


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023

Most Commented