യാത്രക്കാര്‍ ഓഫറുമായി കെ.എസ്.ആര്‍.ടി.സി; ലോ ഫ്‌ളോര്‍ ബസുകളില്‍ യാത്രാനിരക്കില്‍ ഇളവ്


സമാന്തര സര്‍വീസുകള്‍ തടയാന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സംയുക്ത സ്‌ക്വാഡ് രൂപവത്കരിക്കുന്നുണ്ട്.

പ്രതീകാത്മ ചിത്രം | ഫോട്ടോ സന്തോഷ് കെ.കെ

കെ.യു.ആര്‍.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്‌ളോര്‍ ബസുകളില്‍ ചൊവ്വാഴ്ചമുതല്‍ യാത്രക്കാര്‍ക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും. കോവിഡ് ബാധയെത്തുടര്‍ന്ന് പൊതുഗതാഗതസംവിധാനത്തില്‍നിന്ന് അകന്നുനില്‍ക്കുന്ന യാത്രക്കാരെ ആകര്‍ഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കിളവ് നല്‍കുന്നത്.

ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് യാത്രാനിരക്കില്‍ 25 ശതമാനം ഇളവ്. തിങ്കളാഴ്ച അവധിദിനമാണെങ്കില്‍ ചൊവ്വാഴ്ച ഇളവ് ലഭിക്കില്ല. സൂപ്പര്‍ ക്ലാസ് ബസുകളില്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഇളവാണ് ചൊവ്വാഴ്ചമുതല്‍ ലോ ഫ്‌ളോര്‍ ബസുകളില്‍ക്കൂടി നിലവില്‍വരുന്നത്.

തിരുവനന്തപുരം-ആലപ്പുഴ-എറണാകുളം, തിരുവനന്തപുരം-കോട്ടയം-എറണാകുളം റൂട്ടില്‍ കൂടുതല്‍ ലോ ഫ്‌ളോര്‍ ബസുകള്‍ ഓടിക്കാനുള്ള നീക്കവും കോര്‍പ്പറേഷന്‍ നടത്തുന്നുണ്ട്.

വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും സെക്രട്ടേറിയറ്റിലും ജോലിചെയ്യുന്നവര്‍ കോവിഡിനെത്തുടര്‍ന്ന് സ്വകാര്യവാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് ഓഫീസുകളില്‍ പോയിവരാന്‍ തുടങ്ങിയിരുന്നു. സമാന്തര സര്‍വീസുകള്‍ വ്യാപകമായതോടെ കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായി. അനധികൃത സര്‍വീസുകള്‍ക്കെതിരേ നടപടി സ്വീകരിക്കാനുള്ള നീക്കം വിജയംകണ്ടതുമില്ല.

സമാന്തര സര്‍വീസുകള്‍ തടയാന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ സംയുക്ത സ്‌ക്വാഡ് രൂപവത്കരിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സി. ഇന്‍സ്‌പെക്ടര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടങ്ങുന്ന സമിതി പരിശോധന നടത്തി ഇത്തരം വാഹനങ്ങള്‍ക്കെതിേര നടപടിയെടുക്കും. കെ.എസ്.ആര്‍.ടി.സി.ബസുകളിലേക്ക് കൂടുതല്‍ യാത്രക്കാരെ എത്തിക്കാനായി പരിശോധന ശക്തമാക്കാനാണ് നീക്കം.

Content Highlights: KSRTC Announce Ticket Rate Offer In Low Floor Buses

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented