സ്വിഫ്റ്റ് ഇലക്ട്രിക് ബസുകൾ | Photo: Social Media
കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റിന് 263 ഇലക്ട്രിക് ബസുകള്‍കൂടി വാങ്ങുന്നു. സിറ്റി, ജില്ലാതല സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിലുള്ളവയാണ് വാങ്ങുന്നത്. ഉപയോഗത്തിലുള്ള 40 ഇ-ബസുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയശേഷമാണ് പുതിയവ വാങ്ങാന്‍ തീരുമാനിച്ചത്. ആദ്യബാച്ചിലെ പത്തുബസുകള്കൂടി ഇറങ്ങാനുണ്ട്.
രണ്ടാംബാച്ചിലെ 113 ബസുകള്‍ സിറ്റി ഉപയോഗത്തിന് പറ്റിയ (ഒമ്പതുമീറ്റര്‍) നീളം കുറഞ്ഞവയാണ്. തിരുവനന്തപുരം നഗരത്തിലാകും ഇവ വിന്യസിക്കുക. സിറ്റി ബസുകള്‍ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറ്റുകയാണ് ലക്ഷ്യം. എ.സി. ഇല്ലാത്ത ബസുകളാണ് വാങ്ങുന്നത്. എ.സി. ഒഴിവാക്കുന്നതിനാല്‍ കൂടുതല്‍ മൈലേജ് ലഭിക്കും.
12 മീറ്റര്‍ നീളമുള്ള 150 ബസുകള്‍ക്കും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇവ ജില്ലകളെ ബന്ധിപ്പിച്ച് ഓടിക്കാനാണ് സാധ്യത. ഫാസ്റ്റ് മുതല്‍ മുകളിലോട്ടുള്ള സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ഇ-ബസുകള്‍ അനുയോജ്യമല്ലെന്നാണ് നിഗമനം. ചാര്‍ജിങ്ങിന് എടുക്കുന്ന സമയമാണ് വെല്ലുവിളി.
ബാറ്ററി മാറ്റിവെക്കാന്‍ കഴിയുന്ന സംവിധാനം നിലവില്‍വന്നാല്‍ പോരായ്മ പരിഹരിക്കാനാകും. ഡിപ്പോകളില്‍ ചാര്‍ജ് ചെയ്തുവെച്ചിരിക്കുന്ന ബാറ്ററി പത്തുമിനിറ്റിനുള്ളില്‍ ഒരു ബസിലേക്ക് മാറ്റിവെക്കാനാകും.
സണ്‍റൂഫുള്ള ഇ-ഡബിള്‍ ഡെക്കറും
മേല്മൂടി നീക്കംചെയ്യാന്‍ കഴിയുന്ന ഇ-ഡബിള്‍ ഡെക്കര്‍ ബസ് വാങ്ങാനുള്ള നടപടികളും പുരോഗമിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ വിനോദസഞ്ചാരത്തിന് ഉപയോഗിക്കുന്ന ഡബിള്‍ഡെക്കര്‍ ബസിനു പകരമാണ് പുതിയ സംവിധാനം.
Content Highlights: KSRTC add 263 new electric buses in swift service, ksrtc electric bus, ksrtc swift
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..