വൈദ്യുതവാഹനങ്ങള്‍ മൂന്നുമാസത്തേക്ക് സൗജന്യമായി ചാര്‍ജ് ചെയ്തുനല്‍കാന്‍ വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു. കോര്‍പ്പറേഷന്‍പരിധികളില്‍ സ്ഥാപിക്കുന്ന ചാര്‍ജിങ് സ്റ്റേഷനുകള്‍ വഴിയാണിത്. നവംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങും.
ആദ്യ മൂന്നുമാസത്തിനുശേഷം ചാര്‍ജിങ്ങിന് പണം ഈടാക്കിത്തുടങ്ങും. ഉപഭോക്താവിന് സ്വയം ചാര്‍ജ് ചെയ്യാം. പണം ഓണ്‍ലൈനില്‍ അടച്ചാല്‍മതി. ഇതിനായി മൊബൈല്‍ ആപ്പ് ഉണ്ടാകും.
ആപ്പില്‍ ഏറ്റവും സമീപത്തെ ചാര്‍ജിങ് സ്റ്റേഷനേത്, അവിടത്തെ ചാര്‍ജിങ് സ്ലോട്ട് ഒഴിവുണ്ടോ എന്നീ വിവരങ്ങള്‍ അറിയാം. ഒരുസമയം മൂന്ന് വാഹനങ്ങള്‍ക്കാണ് ചാര്‍ജ് ചെയ്യാനാവുക.
ആപ്പില്‍ മുന്‍കൂട്ടി പണം അടച്ച്, നിര്‍ദേശിക്കപ്പെടുന്ന സമയത്ത് ആ ചാര്‍ജിങ് സ്റ്റേഷനില്‍ എത്താം. അല്ലെങ്കില്‍ ചാര്‍ജിങ് സ്റ്റേഷനിലെത്തിയശേഷം പണം അടയ്ക്കുകയുമാവാം.
56 സ്റ്റേഷനുകള്‍കൂടി ഉടന്‍ നിര്‍മിക്കും. ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ആദ്യ ആറ്് ചാര്‍ജിങ് സ്റ്റേഷനുകള്‍: തിരുവനന്തപുരം (നേമം) , കൊല്ലം (ഓലയില്‍) എറണാകുളം (പാലാരിവട്ടം), തൃശ്ശൂര്‍ (വിയ്യൂര്‍), കോഴിക്കോട് (നല്ലളം), കണ്ണൂര്‍(ചൊവ്വ).
Content Highlights: KSEB Provides Three Months Free Charging For Electric Vehicle