ഇ.വി. ചാര്‍ജിങ്ങ് സെന്റര്‍; ഇനി അഞ്ചിടത്ത് തിരയേണ്ട, എല്ലാം ഒറ്റ ആപ്പിലാക്കാന്‍ കെ.എസ്.ഇ.ബി.


1,227 ചാര്‍ജിങ് കേന്ദ്രങ്ങളില്‍ അഞ്ചുതരത്തിലുള്ള 'ആപ്പു'കളാണ് ഉപയോഗിച്ചുവരുന്നത്.

രേഖാചിത്രം | വര: വിജേഷ് വിശ്വം

സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ആരംഭിച്ച വൈദ്യുതവാഹന (ഇലക്ട്രിക് വെഹിക്കിള്‍-ഇ.വി.) ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കായി ഏകീകൃത 'ആപ്' വരുന്നു. സംസ്ഥാനത്ത് കെ.എസ്.ഇ.ബി. ആരംഭിച്ച 1,227 ചാര്‍ജിങ് കേന്ദ്രങ്ങളില്‍ അഞ്ചുതരത്തിലുള്ള 'ആപ്പു'കളാണ് ഉപയോഗിച്ചുവരുന്നത്. ഇത്രയും 'ആപ്പു'കള്‍ മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡുചെയ്ത് ഉപയോഗിക്കുന്നത് മധ്യദൂര-ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.

ഇതുമൂലം ഉപഭോക്താക്കള്‍ സ്വകാര്യസംരംഭകരുടെ ചാര്‍ജിങ് കേന്ദ്രങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതോടെ കെ.എസ്.ഇ.ബി.ക്കും അവരുടെ ചാര്‍ജിങ് കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ക്കും വരുമാനനഷ്ടമുണ്ടായി. ഇതേത്തുടര്‍ന്ന് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഇടപെട്ട് പുതിയ സോഫ്റ്റ്വെയര്‍ വികസിപ്പിക്കുന്നതിന് ഒരു സ്വകാര്യസ്ഥാപനത്തെ ചുമതലപ്പെടുത്തി.



കോഴിക്കോട് ജില്ലയിലെ 10 വൈദ്യുതപോസ്റ്റ് ചാര്‍ജിങ് കേന്ദ്രങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇവര്‍ ഏകീകൃത 'ആപ്' നടപ്പാക്കി. ഇത് വിജയകരമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംസ്ഥാനത്ത് ഏകീകൃത 'ആപ്' തയ്യാറാക്കുന്നതിന് കെ.എസ്.ഇ.ബി. ബോര്‍ഡ് യോഗം അനുമതി നല്‍കിയത്.ഇതിനായി റിന്യൂവബിള്‍ എനര്‍ജി ആന്‍ഡ് എനര്‍ജി സേവിങ് വിഭാഗം ചീഫ് എന്‍ജിനിയര്‍ ചെയര്‍മാനായുള്ള എട്ടംഗ സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പ്രഖ്യാപിച്ച 62 അതിവേഗ ചാര്‍ജിങ് കേന്ദ്രങ്ങളില്‍ 35 എണ്ണവും 1,165 വൈദ്യുതപോസ്റ്റ് ചാര്‍ജിങ് കേന്ദ്രങ്ങളില്‍ 536 എണ്ണവും പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ബാക്കിയുള്ളവ വൈകാതെ ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി. ബോര്‍ഡ് ചെയര്‍മാന്‍ രാജന്‍ എന്‍. ഖോബ്രഗഡെ അറിയിച്ചു.

Content Highlights: KSEB implement single app to identify the electric vehicle charging station, KSEB, Electric vehicle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented