20 മിനിറ്റില്‍ ഫുള്‍ ചാര്‍ജ്, നിരക്ക് 10.62 രൂപ മുതല്‍; KSEB ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ ഓണാകുന്നു


ചാര്‍ജിങും പണമടയ്ക്കലുമെല്ലാം സ്വയം ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണം. വിവിധ ആപ്പുകള്‍ വഴി പണമടച്ചാണ് ചാര്‍ജ് ചെയ്യേണ്ടത്.

വടക്കഞ്ചേരി കെ.എസ്.ഇ.ബി. സെക്ഷൻ ഓഫീസിന് സമീപം സ്ഥാപിച്ച ഇലക്ട്രിക് ചാർജിങ് സ്റ്റേഷൻ, വൈദ്യുതപോസ്റ്റിലെ ചാർജിങ് കേന്ദ്രം | ഫോട്ടോ: മാതൃഭൂമി

ലക്ട്രിക് വാഹനം ഉപയോഗിക്കുന്നവര്‍ വഴിയില്‍വെച്ച് എങ്ങനെ ചാര്‍ജ് ചെയ്യുമെന്നാലോചിച്ച് ഇനി വിഷമിക്കേണ്ട. പാലക്കാട് ജില്ലയില്‍ കെ.എസ്.ഇ.ബി. സ്ഥാപിച്ചിട്ടുള്ള 93 ഇലക്ട്രിക് ചാര്‍ജിങ് കേന്ദ്രങ്ങള്‍ ജൂണില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കെ.എസ്.ഇ.ബി. പാലക്കാട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയര്‍ കെ.കെ. രാജീവ് പറഞ്ഞു. പെട്രോളും ഡീസലും തീരാറാകുമ്പോള്‍ അടുത്തുള്ള പമ്പില്‍നിന്ന് അടിക്കുന്നതുപോലെ വഴിയരികിലുള്ള ഇ-ചാര്‍ജിങ് കേന്ദ്രങ്ങളില്‍നിന്ന് വാഹനങ്ങള്‍ക്ക് ചാര്‍ജുചെയ്യാം.

എല്ലാ നിയോജകമണ്ഡലങ്ങളിലും ദേശീയപാത, സംസ്ഥാനപാത, ടൗണുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. 89 ചാര്‍ജിങ് കേന്ദ്രങ്ങള്‍ വൈദ്യുതപോസ്റ്റുകളിലാണ് (പോള്‍ മൗണ്ടഡ് ചാര്‍ജിങ് പോയിന്റ്) ഒരുക്കിയിട്ടുള്ളത്. നാലിടങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ക്ക് സമാനമായി സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

വടക്കഞ്ചേരി, നെന്മാറ, കൂറ്റനാട്, കുളപ്പുള്ളി എന്നിവിടങ്ങളില്‍ കാറുകള്‍, പഴയ വൈദ്യുതവാഹനങ്ങള്‍, ഇരുചക്ര-മുചക്ര വാഹനങ്ങള്‍ എന്നിവയ്ക്കായി പ്രത്യേകം ചാര്‍ജിങ് പോയിന്റുകളുണ്ടാകും. കുളപ്പുള്ളിയിലും കാഞ്ഞിരപ്പുഴയിലും അനര്‍ട്ടിന്റെ രണ്ട് ചാര്‍ജിങ് കേന്ദ്രങ്ങളുമുണ്ട്. ജില്ലയില്‍ 1500-ലധികം ഇലക്ട്രിക് വാഹനങ്ങളുണ്ടെന്നാണ് കണക്ക്.

ചാര്‍ജിങും പണമടയ്ക്കലുമെല്ലാം അവരവര്‍ തന്നെ

ചാര്‍ജിങും പണമടയ്ക്കലുമെല്ലാം സ്വയം ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണം. വിവിധ ആപ്പുകള്‍ വഴി പണമടച്ചാണ് ചാര്‍ജ് ചെയ്യേണ്ടത്. ചാര്‍ജിങ് കേന്ദ്രത്തിലുള്ള ക്യു.ആര്‍. കോഡ് മൊബൈലില്‍ സ്‌കാന്‍ ചെയ്താല്‍ ആപ്പ് ലഭ്യമാകും. ഇത് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തുവെയ്ക്കാം. ആപ്പിലെ തുക തീരുന്നതിനനുസരിച്ച് റീചാര്‍ജ് ചെയ്താല്‍ മതി.

പലയിടങ്ങളിലും പല ആപ്പുകള്‍ ഉപയോഗിക്കേണ്ടിവരുന്നതിന്റെ പ്രയാസം ഒഴിവാക്കി ഒരൊറ്റ ആപ്പാക്കിമാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അധികൃതര്‍ പറഞ്ഞു. ഇരുചക്ര-മുചക്ര വാഹനങ്ങള്‍ക്ക് യൂണിറ്റിന് 10.62 രൂപയും കാറുകള്‍ക്ക് 15.34 രൂപയുമാണ് ഈടാക്കുന്നത്.

20 മിനിറ്റുകൊണ്ട് ഫുള്‍ ചാര്‍ജ്

വൈദ്യുത പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍നിന്ന് ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഒട്ടും ചാര്‍ജില്ലാത്ത ബാറ്ററി 20 മിനിറ്റുകൊണ്ട് പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. പോസ്റ്റുകളില്‍നിന്ന് കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ സമയം കൂടുതലെടുക്കും. അതേസമയം സ്റ്റേഷനുകളില്‍നിന്ന് വേഗത്തില്‍ ചെയ്യാനാകും. പോസ്റ്റുകളില്‍ 3.3 കിലോവാട്ടും സ്റ്റേഷനുകളില്‍ 30 കിലോവാട്ടുമാണ് ശേഷി.

Content Highlights: KSEB Electric vehicle charging stations starts next month onwards, EV Charging, KSEB,

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Cliff House

1 min

ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത് നിര്‍മിക്കും, ചുറ്റുമതില്‍ ബലപ്പെടുത്തും; 42.90 ലക്ഷം അനുവദിച്ചു

Jun 26, 2022


vijay babu

2 min

'ഞാന്‍ മരിച്ചുപോകും, അവള്‍ എന്നെ തല്ലിക്കോട്ടെ'; വിജയ് ബാബുവിന്റെ ഫോണ്‍സംഭാഷണം പുറത്ത്

Jun 27, 2022

Most Commented