-
കഴിഞ്ഞ ദിവസം കോഴിക്കോട് ബൈപ്പാസില്‍ ഓട്ടോ ഡ്രൈവറുടെ മരണത്തിനിടയാക്കി അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായമഭ്യര്‍ഥിച്ച് കോഴിക്കോട് ട്രാഫിക് പോലീസ്. കോഴിക്കോട് ബൈപ്പാസില്‍ കാര്‍ ഓട്ടോയെ മറിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഓട്ടോ മറിഞ്ഞതിനെ തുടര്‍ന്ന് അപകടമുണ്ടാക്കിയ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. ഓട്ടോയുടെ ഡ്രൈവര്‍ അപകട സ്ഥലത്തുവെച്ച് തന്നെ മരിച്ചു.
വെള്ള നിറത്തിലുള്ള ആള്‍ട്ടോ 800 കാറാണ് അപകടമുണ്ടാക്കിയത്. ഒരേ ദിശയിലോടിയിരുന്ന ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടമായതിനാല്‍ കാറിന്റെ ഇടത് വശത്ത് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടാകും. ഇത്തരം കാറുകള്‍ ശ്രദ്ധയില്‍ പെടുകയോ സംശയം തോന്നുകയോ ചെയ്താല്‍ പന്തിരങ്കാവ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കണമെന്നാണ് ട്രാഫിക് പോലീസിന്റെ ഫെയ്സ്ബുക്കില്‍ അറിയിച്ചിരിക്കുന്നത്.
ജൂണ്‍ 13 ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് വൈശാഖ് എന്ന ഓട്ടോ ഡ്രൈവറുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. ബൈപ്പാസില്‍ കൊടല്‍നടക്കാവ് പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ഓട്ടോയുടെ പിന്നില്‍ കാര്‍ ഇടിച്ചശേഷം നിര്‍ത്താതെ പോകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്.
പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയമുള്ളവരെ പൊതുജനങ്ങളില്‍ നിന്ന് വളരെ വലിയ പിന്തുണ ഇപ്പോള്‍ പോലീസിന് ലഭിക്കുന്നുണ്ട്.
അതിലുള്ള സന്തോഷം നിങ്ങളെ അറിയിക്കുന്നു.
ഇപ്പോള്‍ നിങ്ങളുടെ ഒരു സഹായം തേടികൊണ്ടുള്ളതാണ് ഈ പോസ്റ്റ്.
സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും അല്ലാത്തവരുമായ മുഴുവന്‍ ജനങ്ങളുടേയും സഹായം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു
കഴിഞ്ഞ 13.06.2020 തിയ്യതി രാത്രി 07.30 മണിയോടെ പന്തീരങ്കാവ് ബൈപ്പായില് കൊടല് നടക്കാവ് പെട്രോള്‍ പമ്പിന് സമീപം വെച്ച് രാമനാട്ടുകര ഭാഗത്തുനിന്ന് തൊണ്ടയാടു ഭാഗത്തേക്ക് ഓടിച്ചുവന്ന ഒരു ഓട്ടോറിക്ഷക്ക് പിന്നില്‍ അതേ ദിശയില്‍ വന്ന ഒരു കാര്‍ ഇടിക്കുകയും ഓട്ടോയില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ഓട്ടോഡ്രൈവര്‍ അന്നുതന്നെ മരണത്തിന് കീഴടങ്ങുകയുമുണ്ടായി,,,
അശ്രദ്ധകൊണ്ടും അമിതവേഗതകൊണ്ടും റോഡുകളില്‍ അപകടം ഉണ്ടാകുന്നതും ആളുകളുടെ ജീവന് പൊലിയുന്നതും ,,,,,, മരണപ്പെട്ടവര്‍ നമ്മുടെ വേണ്ടപെട്ടവരല്ലായെങ്കില് നമുക്കിന്ന് വലിയ വാര്‍ത്തകളല്ലാതായി മാറിയിരിക്കുന്നു,,,,
അപകടങ്ങള്‍ ഉണ്ടാക്കുന്നവര്‍ അത് ചെയ്യണം എന്നലക്ഷ്യത്തോടെ ചെയ്യുന്നതല്ല,,,
സംഭവിച്ചുപോകുന്നതാണ് പക്ഷെ അപകടമുണ്ടാക്കിയ വാഹനം മനുഷ്യര്‍ റോഡില്‍ വീണ് കിടക്കുന്നത് കണ്ടിട്ട് തനിക്ക് വരുന്ന നിയമപ്രശ്നങ്ങളില്‍ നിന്ന് രക്ഷപെടുന്നതായി നിഷ്കരുണം നിര്‍ത്താതെ ഓടിച്ചുപോയാല്‍ അവരെ നമുക്ക് മനുഷ്യന് എന്ന് വിളിക്കാമൊ???
അത്തരമൊരു നീച പ്രവര്‍ത്തിയാണ് ആ ഓട്ടോയിലിടിച്ച് അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ ചെയ്തത്,,,,,
അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് ഈ സമൂഹത്തിന്റ ആവശ്യമാണ്,,,
അതിനായി എല്ലാരീതിയുള്ള അന്വേഷണവും കോഴിക്കോട് സിറ്റി പോലീസ് നടത്തുന്നുണ്ട് ,,,,
അതിലേക്കായി നിങ്ങളുടെ സഹായവും ഞങ്ങള്‍ തേടുന്നു,,,
തട്ടിച്ച് നിര്‍ത്താതെ പോയത് വെള്ള ആള്‍ട്ടോ 800 കാറാണ് ,,,
കാര്‍ രാമനാട്ടുകര ഭാഗത്ത് നിന്ന് തൊണ്ടയാട് ഭാഗത്തേക്കാണ് സംഭവം കഴിഞ്ഞ് ഓടിച്ച് പോയത്,,,,
കാര്‍ ഒരേദിശയില്‍ പോകുകയായിരുന്ന ഓട്ടോറിക്ഷയെ മറികടക്കുന്നതിനുള്ള ശ്രമത്തിന്റ ഭാഗമായാണ് ഓട്ടോയില്‍ തട്ടിയത് എന്നതിനാല്‍ കാറിന്റ ഇടതുവശത്ത് പരിക്ക് കാണും,,,,
ഇത്തരത്തില്‍ സംശയം തോന്നുന്ന ഏതെങ്കിലും വാഹനത്തിന്റ വിവരം ലഭിച്ചാല്‍
പന്തീരങ്കാവ് സ്റ്റേഷനിലെ 0495-2437300 എന്ന നമ്പറിലോ, (9947711502-IP Pantheerankavu)( 8086530022- SI Pantheerankavu) നമ്പറുകളിലോ അറിയിക്കുക,,,
വിവരം ലഭിക്കുന്നതിന് ശ്രമിക്കുക,,,
നിങ്ങളറിയിക്കുന്ന വിവരം നിങ്ങളുടെ താല്പര്യപ്രകാരം തീര്‍ത്തും രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും,,,
വാഹനം ഓടിച്ചയാളുടെയോ കൂടെ ഉണ്ടായിരുന്നവരുടേയോ ശ്രദ്ധയില്‍ ഈ പോസ്റ്റ് എത്തുന്നുവെങ്കില്‍ നിങ്ങള്‍ക്ക് നേരിട്ട് സ്റ്റേഷനില്‍ ഹാജരാകാവുന്നതും നിയമനടപടികള്‍ ലഘൂകരിക്കാവുന്നതുമാണ്,,,,,
ഈ പോസ്റ്റ് maximum ആളുകളില്‍ എത്തിക്കുന്നതിനും കാര്‍ ഡ്രൈവറെ കണ്ടെത്തുന്നതിനും മുഴുവന്‍ പേരുടേയും സഹകരണം പ്രതീക്ഷിച്ചുകൊണ്ട്,,,,
മരണപ്പെട്ട വൈശാഖിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട്
പന്തീരങ്കാവ് പോലീസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..