കൈനറ്റിക് ഗ്രീന്‍ എന്‍ര്‍ജി ആന്‍ഡ് പവര്‍ സൊലൂഷന്‍സ് ലിമിറ്റഡ് പുതിയ കൈനറ്റിക് സഫര്‍ സ്റ്റാര്‍ ഇലക്ട്രിക് ഡെലിവറി വാഹനം പുറത്തിറക്കി. മിഡ് സ്പീഡ് ഇലക്ട്രിക് മുച്ചക്ര വാഹനത്തിന് 2.2 ലക്ഷം രൂപയാണ് വിപണി വില. പരമാവധി 400 കിലോഗ്രാം വരെ ഭാരവാഹക ശേഷിയുള്ളതാണ് സഫര്‍ സ്റ്റാര്‍. രാജ്യത്തെ 150ലേറെ കമ്പനി ഡീലര്‍ഷിപ്പുകള്‍ വഴി ഇതിന്റെ വില്‍പന നടക്കും.

48 വോള്‍ട്ട് ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. ചാര്‍ജ് തീര്‍ന്നാല്‍ ആവശ്യാനുസരണം ബാറ്ററി എടുത്ത് മാറ്റാം. മൂന്ന് വര്‍ഷത്തെ വാറണ്ടിയും ബാറ്ററിക്കുണ്ട്. ഒറ്റചാര്‍ജില്‍ 130 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സഫര്‍ സ്റ്റാറിന് സാധിക്കും. മണിക്കൂറില്‍ 40 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 2 സ്പീഡാണ് ഇതിലെ ഗിയര്‍ബോക്‌സ്. ഓള്‍ സ്റ്റീല്‍ ബോഡിയിലാണ് നിര്‍മാണം. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തിലുണ്ട്.  

ഉയര്‍ന്ന മലിനീകരണത്തിന് വഴിയൊരുക്കുന്ന മുച്ചക്ര ഡീസല്‍ വാഹനങ്ങള്‍ക്ക് കിലോമീറ്ററിന് 3 രൂപ ചെലവ് വരുമ്പോള്‍ സഫര്‍ സ്റ്റാറിന് കിലോമീറ്ററിന് 50 പൈസ മാത്രമാണ് ചെലവെന്ന് കൈനറ്റിക് ഗ്രീന്‍ എനര്‍ജി സ്ഥാപകനും സിഇഒയുമായ സുലജ്ജ ഫിറോഡിയ മോട്ട്‌വാനി വ്യക്തമാക്കി.

Content Highlights; kinetic green launches kinetic safar star electric delivery vehicle