കിയയുടെ ഇന്ത്യന്‍ എന്‍ട്രി; നിക്ഷേപം 12,750 കോടി, 4000 പേര്‍ക്ക് തൊഴില്‍


2022-ഓടെ രാജ്യത്തെ ആദ്യ അഞ്ച് കമ്പനികള്‍ക്കുള്ളില്‍ സ്ഥാനംപിടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മെയ്ക്ക് ഇന്ത്യക്ക് ചുവടുപിടിച്ച് കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ ചുവടുറപ്പിക്കുകയാണ്. കമ്പനിയുടെ ആദ്യ നിര്‍മാണ കേന്ദ്രത്തിന്റെ ഒരുക്കങ്ങള്‍ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. നിര്‍മാണ ശാലകള്‍ക്കും വിപണന ശൃംഖലകള്‍ക്കുമായി അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 12,750 കോടി രൂപയാണ് കിയ ഇന്ത്യയില്‍ നിക്ഷേപിക്കുക. പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 3000-4000 പേര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യത തെളിയുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Read More; ആദ്യമെത്തുക കിയ റിയോ സെഡാന്‍

അനന്തപൂര്‍ നിര്‍മാണ കേന്ദ്രത്തിനായി 7000 കോടിയോളം രൂപ നിക്ഷേപിക്കുമെന്ന് നേരത്തെ കമ്പനി അറിയിച്ചിരുന്നു. ബാക്കി വരുന്ന നിക്ഷേപം ഭൂരിഭാഗവും രാജ്യത്തുടനീളം വിപണന ശൃംഖലയ്ക്ക് മികച്ച അടിത്തറ ഒരുക്കുന്നതിനാണ്. 2019-ഓടെ ഇന്ത്യന്‍ വിപണിയില്‍ കിയ മോട്ടോഴ്‌സ് സാന്നിധ്യമറിയിക്കും. 2022-ഓടെ രാജ്യത്തെ ആദ്യ അഞ്ച് കമ്പനികള്‍ക്കുള്ളില്‍ സ്ഥാനംപിടിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി വര്‍ഷംതോറും 3 ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിക്കാന്‍ സാധിക്കണം. നിലവില്‍ 180-ഓളം രാജ്യങ്ങളില്‍ കിയ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്.

Read More; മെയ്ക്ക് ഇന്‍ ഇന്ത്യ, കിയ മോട്ടോഴ്സ് ഇന്ത്യയില്‍

ഇന്ത്യക്കാര്‍ക്ക് സുപരിചിതമല്ലാത്ത കിയ മോഡലുകള്‍ പരിചയപ്പെടുത്താനും ഡീലര്‍മാരെ കണ്ടെത്താനുമായി സെപ്തംബര്‍ വരെ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ റോഡ് ഷോകള്‍ നടത്താന്‍ നേരത്തെ കമ്പനി തീരുമാനിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് കിയ മോട്ടോഴ്സിന്റെ റോഡ് ഷോ. കോംപാക്റ്റ് സെഡാന്‍, എസ്.യു.വി മോഡലുകള്‍ അവതരിപ്പിച്ചു കൊണ്ടാവും കിയയുടെ ഇന്ത്യന്‍ പ്രവേശനം. ഡീലര്‍മാരെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരു ആസ്ഥാനമായി കിയ മോട്ടോഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലോഞ്ച് ചെയ്തിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented