ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്സിന്റെ ആന്ധ്രാപ്രദേശ് അനന്ത്പൂരിലെ വാഹന നിര്‍മാണ പ്ലാന്റ് തമിഴ്നാട്ടിലേക്ക് മാറ്റാനൊരുങ്ങുന്നതായി സൂചന. 110 കോടി രൂപ ചെലവില്‍ രണ്ടുവര്‍ഷം മുമ്പ് ആരംഭിച്ച പ്ലാന്റാണ് മാറ്റി സ്ഥാപിക്കാന്‍ ആലോചിക്കുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്.
ആന്ധ്രാപ്രദേശില്‍ കിയ മോട്ടോഴ്സിന് ചില പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും അതുകൊണ്ട് നിര്‍മാണ ശാല മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.
പ്രതിവര്‍ഷം മൂന്നുലക്ഷം വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് കിയ ആന്ധ്രാപ്രദേശില്‍ ഒരുക്കിയിട്ടുള്ളത്. നേരിട്ടും അല്ലാതെയുമായി 12,000 ജീവനക്കാരും ഈ പ്ലാന്റുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നുണ്ട്. എന്നാല്‍, നിലവിലുള്ള സ്ഥലത്തുനിന്ന് പ്ലാന്റ് മാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നാണ് കിയ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളും കിയയുടെ സഹോദര സ്ഥാപനവുമായ ഹ്യുണ്ടായി മോട്ടോഴ്സ് അധികൃതരാണ് കിയയ്ക്കുവേണ്ടി തമിഴ്നാട് സര്‍ക്കാര്‍ അധികൃതരുമായി ചര്‍ച്ച നടത്തിയതെന്നാണ് വിവരം. എന്നാല്‍, ഹ്യുണ്ടായിയും ഇതിനോട് പ്രതികരിക്കാന്‍ തയാറായില്ല.
2017-ലാണ് കിയ അനന്ത്പൂരില്‍ പ്ലാന്റ് തുറന്നത്. 23 മില്ല്യണ്‍ ചതുരശ്ര അടി ചുറ്റളവുള്ള പ്ലാന്റില്‍ സെല്‍റ്റോസ് എസ്യുവിയാണ് ആദ്യമായി നിര്‍മിക്കുന്നത്. 2019 ജൂലായിലാണ് കിയയുടെ ആദ്യ വാഹനമായ സെല്‍റ്റോസ് ഇന്ത്യയില്‍ ഇറക്കിയത്.
Source: Reuters
Content Highlights: Kia Motors Planning To Shift The Plant From Andhra Pradesh To Tamilnadu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..